ഉദുമ: തീരദേശ മേഖലയിലും പ്രതിപക്ഷ വാർഡുകളിലും ഉദുമ ഗ്രാമ പഞ്ചായത്ത് അവഗണനക്കതിരെ സിപിഐ എം വെള്ളിയാഴ്‌ച 22 ന് ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. രാവിലെ 9.30 തൃക്കണ്ണാട് ക്ഷേത്ര പരിസരം കേന്ദ്രീകരിച്ച് മാർച്ച് ആരംഭിക്കും. ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്യും.[www.malabarflash.com]
മത്സ്യതൊഴിലാളികൾ തിങ്ങി പാർക്കുന്ന തീരദേശ പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങളിൽ വ്യാപക അവഗണനയാണുള്ളത്. സംസ്ഥാന സർക്കാറിന്റെ നവകേരള നിർമിതി പദ്ധതിയുടെ ഭാഗമായുള്ള ലൈഫ് പദ്ധതിയിൽ ഗുണഭോക്തക്കളെ തെരഞ്ഞെടുക്കുന്നതിൽ ഏറ്റവും കുറവ് ഉദുമ പഞ്ചായത്തിലാണ്.
ബേക്കൽ, കോട്ടിക്കുളം തീരദേശ ഭാഗങ്ങളിൽ 200 ൽ കൂടുതൽ മത്സ്യതൊഴിലാളികൾ വീടില്ലാതെ ദുരിതം അനുഭവിക്കുകയാണ്. എന്നാൽ ഇവിടെ 12 ഗുണഭോക്താക്കളെ മാത്രമാണ് ഉദുമ പഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുത്തത്. ഈ പ്രദേശത്ത് ലൈഫ് പദ്ധതിയിൽ പെടുത്തി ഫ്‌ളാററ് നിർമിക്കാൻ കോട്ടിക്കുളം ജിഎഫ്‌യുപി സ്‌കൂളിന് സമീപത്ത് ഭൂമി തരാമെന്ന് ക്ഷേത്ര സമിതി അറിയിച്ചിട്ടുണ്ട്. എന്നാൽ ഗുണഭോക്തക്കളെ തെരഞ്ഞെടുക്കുന്നതിൽ ഉദുമ പഞ്ചായത്ത് കാണിച്ച അശ്രദ്ധ ഫ്‌ളാററ് നിർമാണ പദ്ധതി സംശയത്തിലാണ്.
ജിപിഎസ് ഘടിപ്പിക്കാതെ വാഹനത്തിൽ കുടിവെള്ള വിതരണ നടത്തിയതിൽ വ്യാപകമായി അഴിമതിയും ക്രമക്കേടും നടന്നതായി ആരോപണമുയർന്നിരുന്നു. ഇതിലെ കുറ്റകാർക്കതെിരെ നടപടിയെടുക്കാൻ പഞ്ചായത്ത് തയ്യാറാകുന്നില്ല.
പ്രതിപക്ഷ വാർഡുകളിൽ വികസനങ്ങൾ നടപ്പാക്കുന്നതിൽ അവഗണന തുടരുകയാണ്. കാപ്പിൽ പുഴ, പാലക്കുന്ന്, ഉദുമ ടൗണുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിൽ പരിഹാരം കാണാൻ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ല. കെഎസ്‌ടിപി റോഡിൽ അപകടങ്ങൾ നിയന്ത്രിക്കാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ല. ഇതിനെതുടർന്നാണ് സിപിഐ എം നേതൃത്വത്തിൽ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചത്.
No comments:
Post a Comment