നീലേശ്വരം: കാസര്‍കോടിന്റെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഗീത രംഗത്ത് നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിച്ചു വരുന്ന കലാക്ഷേത്രമാണ് കല്യാണി സ്‌കൂള്‍ ഓഫ് മ്യൂസിക്. കാസര്‍കോട് ജില്ലയില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ഹൊസ്ദുര്‍ഗ് സബ്ജില്ലയില്‍ നടന്ന സംഗീത മല്‍സരങ്ങളില്‍ കല്യാണിയിലെ സംഗീത വിദ്യാര്‍ത്ഥികള്‍ മിന്നുന്ന വിജയം നേടി.[www.malabarflash.com]
ജന്‍മദേശത്ത് സംസ്ഥാന കലോല്‍സവം അരങ്ങ് തകര്‍ക്കുന്ന ഈ വര്‍ഷം ഹൊസ്ദുര്‍ഗ് സബ്ജില്ലയെ പ്രതിനിധീകരിച്ച് കല്യാണിയിലെ കുട്ടികളും ജില്ലാ മല്‍സരത്തിന് തയ്യാറെടുക്കുന്നു.
ഹൈസ്‌ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ലളിതസംഗീതം, ശാസ്ത്രീയ സംഗീതം എന്നിവയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും, മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ കക്കാട്ട് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഭിലാഷ്.കെ, യു.പി വിഭാഗം പെണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീത മല്‍സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലളിതസംഗീതത്തില്‍ എ.ഗ്രേഡും കരസ്ഥമാക്കിയ കെ.എന്‍.ഹൃദ്യ, എല്‍.പി വിഭാഗം പെണ്‍കുട്ടികളുടെ ലളിതഗാന മല്‍സരത്തില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡുംനേടിയ നവനീത.പി,ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ലളിതഗാന മല്‍സരത്തില്‍ എ ഗ്രേഡ് നേടിയ സൂര്യപ്രകാശ്, എല്‍.പി.വിഭാഗം ആണ്‍കുട്ടികളുടെ ലളിതഗാന മല്‍സരത്തില്‍ എ ഗ്രേഡ് നേടിയ ഋഷികേഷ്, എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം ദേശഭക്തിഗാനം, സംഘഗാനം എന്നീ മല്‍സരങ്ങളിലെ അംഗങ്ങളായിരുന്ന പാര്‍വ്വതി.ഇ.വി, ശ്രീദേവി,ദ്യുതി, പൂജ അഭിലാഷ്, ത്രിതീയ, എന്നിവരാണ് കല്യാണിയിലെ താരങ്ങള്‍.
വ്യക്തിഗതമായി പരിശീലനം നല്‍കി ഇവരെ മല്‍സരത്തിനായി ഒരുക്കിയത് കല്യാണി സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ സാരഥി രതീഷ് കല്യാണിയാണ്.
ചിട്ടയായ പഠന രീതിയിലൂടെ നിരവധി വര്‍ഷക്കാലം ഗാനമേള, ദേശീക്തിഗാനം, സംഘഗാനം തുടങ്ങിയ ഇനങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ എ ഗ്രേഡും രതീഷ് കല്യാണി നേടിക്കൊടുത്തിട്ടുണ്ട്.
കുട്ടികള്‍ക്ക് വ്യക്തിഗതമായി പരിശീലനം നല്‍കി അംഗീകാരം നേടിക്കൊടുക്കാന്‍ ഏറെ ശ്രദ്ധിക്കുന്ന കല്യാണി സ്‌കൂള്‍ ഓഫ് മ്യൂസിക്കിനെ ഏറെ പ്രതീക്ഷയോടെയാണ് സംഗീത പ്രേമികളും നാട്ടുകാരും കാണുന്നത്.
No comments:
Post a Comment