Latest News

  

യഹ്‌യ തളങ്കരക്ക് കെ ഇ എ കമ്യൂണിറ്റി അവാര്‍ഡ്

കുവൈത്ത്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്റെ പതിഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നാലാമത് കമ്യൂണിറ്റി അവാര്‍ഡിന് സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയുമായ യഹ്‌യ തളങ്കര അര്‍ഹനായതായി കെ ഇ എ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]

സാംസ്‌കാരിക രംഗങ്ങളിലെയും ജീവകാരുണ്യ മേഖലയിലെയും പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

കാസര്‍കോട്ടെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇന്ത്യയിലും യു എ ഇയിലും സൗദി അറേബ്യയിലും വ്യാപിച്ചുകിടക്കുന്ന വെല്‍ഫിറ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്.

ദുബൈയിലെ ടി ഉബൈദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍, യു എ ഇ കെ എം സി സി വൈസ് ചെയര്‍മാന്‍, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രസിഡണ്ട്, ഗവ. മുസ്‌ലിം ഹൈസ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട്, പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക കേന്ദ്രം ട്രസ്റ്റി മെമ്പര്‍ എന്നീ നിലകളില്‍ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമാണ്.

തന്റെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരം എന്ന നിലയില്‍ തിരുവനന്തപുരം കേരള സഹൃദയ അവാര്‍ഡ്, കോഴിക്കോട് മാപ്പിള സോംഗ് ലവേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ്, ഇശല്‍മാല മാപ്പിളകലാ അക്കാദമിയുടെ ടി ഉബൈദ് അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സത്താര്‍ കുന്നില്‍, സലാം കളനാട്, ഹമീദ് മധൂര്‍, സമിയുല്ല, ഹനീഫ് പാലായി, അഷ്‌റഫ് തൃക്കരിപ്പൂര്‍, രാമകൃഷ്ണന്‍ കലാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.