കാസര്‍കോട്: നെല്ലിക്കുന്ന് വലിയുല്ലാഹി മുഹമ്മദ് ഹനീഫ് തങ്ങള്‍ ഉപ്പാപ്പയുടെ ഉറൂസ് ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ട് വരെ നടക്കും.[www.malabarflash.com]
ഉറൂസിനോടനുബന്ധിച്ച് 11 ദിവസം രാത്രി കേരളത്തിലേയും കര്‍ണാടകത്തിലും പ്രഗല്‍ഭരായ മതപണ്ഡിതന്‍മാരുടെയുടെ മതപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ പ്രമുഗ സൂഫിവര്യന്‍മാരും, നേതാക്കളും സംബന്ധിക്കും.
മതസൗഹാര്‍ദ്ദ സമ്മേളനം, പ്രവാസി സംഗമം, ദഫ് പ്രദര്‍ശനം, ബുര്‍ദ്ദ മജ്‌ലിസ് തുടങ്ങി നിരവധി പരിപാടികളും സംഘടിപ്പിക്കും. ഫെബ്രുവരി രണ്ടിന് പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസ് സമാപിക്കും.
ഉറൂസ് പ്രചരണത്തിനും സജീകരണങ്ങള്‍ക്കുമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ, എന്‍ കെ.അബദുല്‍ റഹ്മാന്‍ ഹാജി, ബി.എം.കുഞ്ഞാമു ഹാജി, ടി.എ.മഹമൂദ് ഹാജി, കട്ടപ്പണി കുഞ്ഞാമു, എന്‍.എം സുബൈര്‍, ഷാഫി തെരുവത്ത്, ലത്തീഫ് കെല്‍, കെ.ഇ.നവാസ് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment