ന്യൂഡൽഹി: ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് മർദിച്ചെന്ന ആരോപണവുമായി വനിതാ മാധ്യമപ്രവർത്തക. ബിബിസിക്കു വേണ്ടി ദേശീയ പൗരത്വ ബിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ ജാമിയ സർവകലാശാലയിൽ എത്തിയ ബുഷ്റ ഷെയ്കിനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.[www.malabarflash.com]
ദക്ഷിണ ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം കവർ ചെയ്യുന്നതിനിടെ പോലീസ് മുടിയിൽ പിടിച്ചുവലിച്ചെന്നും ചീത്ത വിളിച്ചെന്നും ലാത്തിക്ക് അടിച്ചെന്നും എഎൻഐ വാർത്താ ഏജൻസിയോട് ഇവർ പറഞ്ഞു.
ദക്ഷിണ ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം കവർ ചെയ്യുന്നതിനിടെ പോലീസ് മുടിയിൽ പിടിച്ചുവലിച്ചെന്നും ചീത്ത വിളിച്ചെന്നും ലാത്തിക്ക് അടിച്ചെന്നും എഎൻഐ വാർത്താ ഏജൻസിയോട് ഇവർ പറഞ്ഞു.
തന്റെ ഫോണ് പോലീസ് പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിച്ചെന്നും ഫോണ് ചോദിച്ചപ്പോൾ അസഭ്യവർഷം നടത്തിയെന്നും ഇവർ ആരോപിച്ചു.
ഞായറാഴ്ച വൈകിട്ടാണ് ജാമിയ സർവകലാശാലയിലും പരിസരത്തും വിദ്യാർഥികൾക്കുനേരെ പോലീസ് നടപടിയുണ്ടായത്. ബസുകൾക്കു പ്രക്ഷോഭകാരികൾ തീയിട്ടതിനെ തുടർന്നായിരുന്നു പോലീസ് നടപടി. പോലീസ് മർദനമേറ്റ് നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർഥികളാണ് ഡൽഹി പോലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.
No comments:
Post a Comment