കാസര്‍കോട്: മാലിക് ദിനാർ ഫാർമസി കോളേജിന്റെ പതിനൊന്നാമത് ബേച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും കോളേജിന്റെ കഴിഞ്ഞ വർഷത്തെ ഗവേഷണപ്രബന്ധങ്ങളുടെ സമാഹാരമായ ഫാർമ അനൻഷ്യോയുടെ പ്രകാശനവും നടന്നു.[www.malabarflash.com]
മംഗലാപുരം നിട്ടെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ: (ഡോ) സതീഷ് കുമാർ ബണ്ഡാരി ബിരുദദാനം നടത്തി, ഗവേഷഷണ പ്രസിദ്ധീകരണം മാലിക് ഫാർമസി കോളേജ് ചെയർമാൻ ടി.എ. ഹബീബുള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ പ്രൊഫ:( ഡോ) അജിത് ബാബു, മാലിക് ദിനാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ, പ്രൊഫ: ആലീസ് ഡാനിയൽ, അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് കാസിം, അസി: പ്രൊഫസർ അഞ്ജലി. സി. എസ്, പൂർവ്വ വിദ്യാർത്ഥി സുഹൈൽ. എം. എ. തുടങ്ങിയവർ പ്രസംഗിച്ചു.
No comments:
Post a Comment