കാഞ്ഞങ്ങാട്: വാട്സ് ആപ്പ് കൂട്ടായ്മ്മ നിർധനരായ ക്യാൻസർ രോഗികൾക്കായി നടത്തിയ വലവീശി മീൻ പിടിക്കൽ മത്സരം നവ്യാനുഭവമായി.[www.malabarflash.com]
കാഞ്ഞങ്ങാട് ബല്ല കടപ്പുറത്തെ വാട്സ് ആപ്പ് കൂട്ടായ്മ്മയിലെ ചെറുപ്പക്കാരാണ് വ്യത്യസ്തമായ പരിപാടിയുമായി മുന്നോട്ട് വന്നത്.
16 പേരാണ് മത്സരാർത്ഥികളായി ഉണ്ടായത്. കേരളത്തിൽ കടലിൽ വീശി വലയെറിഞ്ഞുള്ള മീൻ പിടിക്കൽ മത്സരം ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്നും സംഘാടകർ അവകാശപ്പെടുന്നു.
വല വീശി പിടിക്കുന്ന മത്സ്യങ്ങൾ സംഘാടകർ മാറി. ഇത് ലേലം ചെയ്ത് കിട്ടുന്ന തുകയാണ് ക്യാൻസർ രോഗികൾക്ക് കൈമാറുന്നത്. മൽസരം കാണാൻ നിരവധി പേർ എത്തിയിരുന്നു.
No comments:
Post a Comment