Latest News

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം; കാഞ്ഞങ്ങാട് നഗരസഭ യോഗത്തില്‍ കയ്യാങ്കളി; ബി ജെ പി കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

കാഞ്ഞങ്ങാട്: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളിയും ബഹളവും. സംഭവത്തെത്തുടര്‍ന്ന് ആറ് ബിജെപി കൗണ്‍സിലര്‍മാരെ ആറു ദിവസത്തേക്ക് ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തു.[www.malabarflash.com]

പൗരത്വ ഭേദഗതി ബില്ലിനെതിരെ കൗണ്‍സില്‍ കൊണ്ടുവന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പ്രമേയം ചെയര്‍മാന്‍ വി.വി.രമേശന്‍ വായിച്ചയുടന്‍ എതിര്‍ വാദങ്ങളുമായി ബിജെപി കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ ചേംബറിനു ചുറ്റും കൂടി നിന്നു. ഇതിനിടെ രണ്ട് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം തുടങ്ങി. ഇത് കയ്യാങ്കളിയിലെത്തുകയായിരുന്നു.

വനിതാ കൗണ്‍സിലര്‍മാര്‍ തമ്മിലും ഉന്തും തള്ളുമുണ്ടായി. ബഹളത്തിനിടയില്‍ പ്രമേയം പാസാക്കുകയായിരുന്നു. പ്രമേയം പാസാക്കുക കൗണ്‍സിലില്‍ ബഹളം വെച്ച ബിജെപി കൗണ്‍സിലര്‍മാരോട് പുറത്തുപോകാന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥരോട് ഇവരെ നീക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് നേരെയും തിരിയുകയായിരുന്നു. ഇതെ ത്തുടര്‍ന്നാണ് ആറു ദിവസത്തേക്ക് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.