Latest News

മുസ്ലിം ലീഗ് ദേശ് രക്ഷാ മാർച്ച്: എം എസ് എഫ് ദേശ് രക്ഷാ വലയം തീർക്കും

കാസറകോട്: പൗരത്വ ഭേദഗതി ആക്ടിനെതിരെ കാസറകോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി, ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാന്റെ നേതൃത്വത്തിൽ ജനുവരി 11, 12 തീയതികളിൽ നീലേശ്വരം മുതൽ കുമ്പള വരെ നടത്തുന്ന ദേശ് രക്ഷാ മാർച്ച് വിജയിപ്പിക്കാൻ കാസറകോട് ടി എ ഇബ്രാഹിം സമാരക മന്ദിരത്തിൽ ചേർന്ന ജില്ല എം എസ് എഫ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.[www.malabarflash.com] 

സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്താനും മാർച്ചിന് മുന്നോടിയായി ജനുവരി എട്ടാം തീയതി എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ദേശ് രക്ഷാ വലയം തീർക്കാനും തീരുമാനിച്ചു.                                               

ജില്ലാ പ്രസിഡന്റ്റ് അനസ് എതിർത്തോട്ട് അദ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ല സെക്രട്ടറി മുനീർ ഹാജി കമ്പാർ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ആബിദ് ആറങ്ങാടി, അസർ മണിയനോടി, നവാസ് കുഞ്ചാർ, റംഷീദ് തോയമ്മൽ, ജാബിർ തങ്കയം, സഹദ് അംഗടിമൊഗർ, സിദ്ധിഖ് മഞ്ചേശ്വർ, അഷ്റഫ് ബോവിക്കാനം, സയ്യിദ് താഹതങ്ങൾ, സലാം ബെളിഞ്ചം, ഖാദർ ആലൂർ, സവാദ് അംഗടി മൊഗർ, ജംഷീർ മൊഗ്രാൽ, റഹിം പള്ളം, ഹബീബ് തുരുത്തി, സഫ്വാൻ കാറഡുക്ക, ഫസൽ ബേവിഞ്ച, ഷഹീൻ കുണിയ, ജംഷീദ് ചിത്താരി, അക്ബർ സാദാത്ത്, മഷൂദ് താലി ചാലം സംസാരിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.