കോഴിക്കോട്: ശനിയാഴ്ച രാത്രി മുതല്‍ നഗരത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പോലീസ് പരിശോധനയ്ക്ക് എതിരെ നടന്ന പ്രക്ഷോഭത്തിനിടയില്‍ സമൂഹവിരുദ്ധര്‍ കടന്നുകയറി. മീഞ്ചന്ത, കണ്ണഞ്ചേരി, പന്നിയങ്കര, തിരുവണ്ണൂര്‍ ഭാഗങ്ങളില്‍ വ്യാപകമായി നടന്ന അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ സമൂഹവിരുദ്ധര്‍ തന്നെയാണ്. അതുകൊണ്ടുതന്നെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടരെത്തുടരെ ആവശ്യപ്പെട്ടിട്ടും അക്രമ, പ്രക്ഷോഭത്തിന് കുറവുണ്ടായില്ല.
ഞായറാഴ്ച പകല്‍ ഏറെ നേരം രംഗത്തുനിന്ന് പിന്‍വലിഞ്ഞ് നിന്ന പോലീസ് അക്രമങ്ങള്‍ അതിരുവിട്ട് തുടങ്ങിയപ്പോള്‍ മാത്രമാണ് രംഗത്തെത്തിയത്. എങ്കിലും ആദ്യഘട്ടങ്ങളിലൊന്നും ശക്തമായ മുന്നേറ്റം അക്രമികളെ അടിച്ചൊതുക്കാന്‍ പോലീസ് നടത്തിയതുമില്ല. അതുകൊണ്ട് രാത്രി വൈകിയപ്പോള്‍ കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടായ സമയത്താണ് പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും ഗ്രെനേഡ് ഏറുമായി സക്രിയമായത്. ഇതിനിടെ ഒട്ടേറെ നിരപരാധികളായ നാട്ടുകാര്‍ക്ക് പരിക്കേറ്റു. കാണികളായി എത്തിയ പലരുടെയും വാഹനങ്ങള്‍ പോലീസ് തന്നെ നശിപ്പിക്കുകയും ചെയ്തു.
ചക്കുംകടവ്, പുതിയാപ്പ, എലത്തൂര്‍, വെസ്റ്റ്ഹില്‍, മാത്തോട്ടം, ബേപ്പൂര്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് അക്രമത്തിന് പിന്നില്‍ എന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. കല്ലുകള്‍ സഞ്ചികളിലാക്കി കൊണ്ടുവന്ന് എറിയുന്നതിനും പഴയ മരത്തിന്റെ വൈദ്യുതി പോസ്റ്റുകളില്‍ ഫ്‌ളക്‌സ് കെട്ടി പെട്രോള്‍ ഒഴിച്ച് തീയിടുന്നതിനും ഈ സംഘം നേതൃത്വം നല്‍കി. പ്രത്യേകിച്ച് ഒരു നേതൃത്വത്തിന്റെ കീഴിലാകാതിരുന്നതുകൊണ്ട് ഇവരെ പിന്തിരിപ്പിക്കാന്‍ നേതൃത്വത്തിനും പോലീസിനും സാധിച്ചില്ല.
ഇത്രയൊക്കെ പ്രശ്‌നം നഗരത്തില്‍ ഉണ്ടായിട്ടും കളക്ടറോ ജില്ലാഭരണകൂടത്തിന്റെ പ്രതിനിധികളോ സംഭവസ്ഥലത്ത് എത്തിയില്ല. ശനിയാഴ്ച രാത്രി എ.ഡി.എം. പോലീസിന്റെ വാഹനത്തില്‍ സംഭവസ്ഥലത്ത് എത്തിയിരുന്നെങ്കിലും പുറത്ത് ഇറങ്ങിയിരുന്നില്ല.
സംഘര്‍ഷത്തിലേക്ക് നയിച്ചത് പോലീസ് നടപടിയിലുള്ള ജനരോഷം-സി.പി.എം.
കോഴിക്കോട്: രണ്ട്‌യുവാക്കളുടെ മരണത്തില്‍ കലാശിച്ച പോലീസ് നടപടിയിലുള്ള ജനങ്ങളുടെ രോഷമാണ്, കോഴിക്കോട് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഹെല്‍മറ്റ് വേട്ട നടത്തിയ പന്നിയങ്കര എസ്.ഐ.യുടെ പ്രകോപനപരമായ നടപടിയാണ് രാജേഷ്, മഹേഷ് എന്നിവരുടെ ജീവന്‍ ഒടുക്കിയത്. ഈ ക്രൂരമായ അതിക്രമം നടത്തിയ എസ്.ഐ.യുടെ പേരില്‍ ഒരു നടപടിയും കൈക്കൊള്ളാതിരുന്നതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ നാല് പേരാണ് പോലീസ് അതിക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിലൊന്നും ഉത്തരവാദികളായവര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. ഈനില തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരും എന്നും പത്രക്കുറിപ്പ് തുടര്‍ന്നു.

ഫറോക്ക്: തിരുവണ്ണൂരില്‍ ശനിയാഴ്ച രാത്രി ഹെല്‍മറ്റ് വേട്ടയ്ക്കിടെ രണ്ട് യുവാക്കള്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ഞായറാഴ്ചയുണ്ടായ സംഘര്‍ഷം രാത്രിയോടെ അരീക്കാട് ഭാഗത്തേക്കും വ്യാപിച്ചു. പ്രതിഷേധവുമായെത്തിയ സംഘം രാത്രി ഒമ്പതരയോടെ ദേശീയപാതയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ നല്ലളം പോലീസെത്തിയതിനെത്തുടര്‍ന്ന് കല്ലുകളുമായി വന്ന അറുപതോളം പേരുള്ള സംഘം സ്റ്റേഷനുനേരേ കല്ലേറ് നടത്തി. കല്ലേറില്‍ സ്റ്റേഷന്‍ ജനലുകള്‍ പലതും തകര്‍ന്നു. ഈ സമയം സ്റ്റേഷനില്‍ കുറച്ചു പോലീസുകാരേ ഉണ്ടായിരുന്നുള്ളു. മിനിറ്റുകള്‍ക്കകം നഗരത്തില്‍നിന്ന് കൂടുതല്‍ പോലീസ്‌സേനയെത്തി. പിരിഞ്ഞുപോകാതിരുന്ന ജനക്കൂട്ടത്തിന് നേരേ കണ്ണീര്‍വാതക പ്രയോഗവും ലാത്തിവീശലും നടത്തി.
ഫറോക്ക്: മീഞ്ചന്ത ബൈപ്പാസില്‍ പോലീസിന്റെ ഹെല്‍മറ്റ് പരിശോധനയ്ക്കിടെ കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് മരിച്ച നല്ലളം ഉള്ളിശ്ശേരിക്കുന്ന് പനയങ്കണ്ടി മഹേഷിന് ഉറ്റ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
ഞായറാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നല്ലളം പോലീസ് സ്റ്റേഷന് പിറകിലെ ഉള്ളിശ്ശേരിക്കുന്ന് പനയങ്കണ്ടി വീട്ടിലെത്തിക്കുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി വന്‍ ജനാവലിയാണ് കാത്തുനിന്നിരുന്നത്. വീട്ടിലെത്തിച്ച മൃതശരീരം അവസാനമായി ഒന്നുകാണാന്‍ പോലുമാകാത്തവിധം തളര്‍ന്ന അവസ്ഥയിലായിരുന്നു മഹേഷിന്റെ അച്ഛന്‍ വേലായുധനും അമ്മ സരോജിനിയും സഹോദരങ്ങളും.
നാട്ടിലെ പൊതുആവശ്യങ്ങള്‍ക്കെല്ലാം മുന്നിട്ടിറങ്ങുമായിരുന്ന മഹേഷിന്റെ മരണം ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലായിരുന്നു സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം. സാമ്പത്തികമായി പരാധീനതകള്‍ അനുഭവിച്ചിരുന്ന കുടുംബത്തിന്റെ നെടുംതൂണുകൂടിയായിരുന്നു മഹേഷ്. തയ്യല്‍ പണിക്കാരനായിരുന്ന പിതാവ് വേലായുധന്‍ വര്‍ഷങ്ങളായി രോഗബാധിതനായി കിടപ്പിലാണ്. അമ്മ സരോജിനിയും രോഗിയാണ്. മഹേഷും സഹോദരങ്ങളായ സുനില്‍കുമാറും ഉമേഷും അന്നന്ന് അധ്വാനിച്ച് കൊണ്ടുവരുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ നിത്യചെലവുകള്‍ക്കും മാതാപിതാക്കളുടെ ചികിത്സയ്ക്കും ആശ്രയം. ഇലക്ട്രീഷ്യനായിരുന്നു മരിച്ച മഹേഷ്. മഹേഷിന്റെ മൃതദേഹം മാങ്കാവ് മാനാരി ശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. എം.എന്‍.എ.മാരായ എളമരം കരീം, എ. പ്രദീപ്കുമാര്‍, എസ്.ടി.യു. സംസ്ഥാന ജന. സെക്രട്ടറി യു. പോക്കര്‍എന്നിവര്‍ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ബേപ്പൂര്‍: പരസഹായമില്ലാതെ നടക്കാനോ ഇരിക്കാനോ കഴിയാതെ തളര്‍വാതം പിടിപെട്ട് കഴിയുന്ന അരക്കിണര്‍ പറമ്പത്ത് കോവില്‍ ഹരിദാസന് നഷ്ടപ്പെട്ടത് വിലപ്പെട്ട മകന്റെ കൈത്താങ്ങ്. ശനിയാഴ്ച രാത്രി പോലീസിന്റെ ഹെല്‍മറ്റ് പരിശോധനയ്ക്കിടയില്‍ ദേശീയപാതയില്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ച രാജേഷായിരുന്നു അച്ഛനെ വര്‍ഷങ്ങളായി ഇരുത്താനും നടക്കാനും സഹായിച്ചുകൊണ്ടിരുന്നത്.
ബേപ്പൂര്‍ ഗവ. ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി. വരെ പഠിച്ച രാജേഷ് അച്ഛന്‍ ബേപ്പൂര്‍ ഗവ. ഫിഷറീസ് ബോട്ട് യാര്‍ഡില്‍ ചെയ്ത അതേ കാര്‍പെന്ററി പണിയാണ് ചെയ്തുവന്നത്. 1978-ല്‍ വിരമിച്ച ഹരിദാസന്‍ രണ്ടു ദശകക്കാലമായി ശാരീരിക അവശതയാല്‍ പുറത്തേക്കിറങ്ങാന്‍ പറ്റാത്ത നിലയിലാണ്. രാജേഷിന്റെ അമ്മ ലീലയാവട്ടെ ഈയടുത്ത് ശസ്ത്രക്രിയയ്ക്ക് വിധേയയായി വീട്ടില്‍ വിശ്രമിക്കുകയാണ്. പലയിടങ്ങളിലുമായി ആശാരിപ്പണി എടുക്കുന്ന രാജേഷ് സാധാരണ രാവിലെത്തന്നെ വീടുവിട്ട് ഇറങ്ങുമായിരുന്നു. ശനിയാഴ്ച വൈകിട്ട് നല്ലളത്തുനിന്ന് വീട്ടിലെ ത്തിയ സുഹൃത്ത് മഹേഷിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് ദേശീയ പാതയിലൂടെ നഗരത്തിലേക്ക് പോകവേയായിരുന്നു മരണം.
നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു രാജേഷ്. ഹെല്‍മറ്റ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്.ഐ. അനില്‍കുമാര്‍ രാജേഷിന്റെ അടുത്ത ബന്ധുവാണ് എന്നതും സംഭവത്തിലെ യാദൃച്ഛികത. നല്ലൂര്‍ സ്വദേശിയായ അനില്‍കുമാറും രാജേഷിന്റെ അച്ഛന്‍ ഹരിദാസും ഒരേ തറവാട്ടംഗങ്ങളാണ്. രാജേഷിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ അനില്‍കുമാര്‍ എത്തുമെന്നറിയിച്ചപ്പോള്‍ ക്രമസമാധാന പ്രശ്‌നമോര്‍ത്ത് വരേണ്ട എന്ന് രാജേഷിന്റെ വീട്ടുകാര്‍ അദ്ദേഹത്തോട് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് എസ്.ഐ. അനില്‍കുമാറിനെ അധികൃതര്‍ സ്ഥലംമാറ്റിയിരുന്നു. ദുരന്തം നടന്ന സ്ഥലത്തിന് തൊട്ടടുത്തുകിടക്കുന്ന മാനാരി ശ്മശാനത്തിലാണ് രാജേഷിന്റെയും മഹേഷിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. എളമരം കരീം എം.എല്‍.എ., മുന്‍ ബേപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബീരാന്‍കോയ, ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.പി. പത്മനാഭന്‍, യു.ഡി.എഫ്. ബേപ്പൂര്‍ മേഖലാ കണ്‍വീനര്‍ രമേശ് നമ്പിയത്ത്, യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി. ഷിജുലാല്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കുഞ്ഞിമൊയ്തീന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി. സിദ്ദീഖ്, ബേപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ.വി. ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി. താജുദ്ദീന്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
കോഴിക്കോട്: പോലീസിന്റെ ഹെല്‍മറ്റ് വേട്ടയെ തുടര്‍ന്ന് അതിദാരുണമായി കൊല്ലപ്പെട്ട മഹേഷ്, രാജേഷ് എന്നിവരുടെ മരണത്തിനുത്തരവാദികളായ പോലീസുദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എളമരം കരീം എം.എല്‍.എ. ആവശ്യപ്പെട്ടു. രണ്ട് കുടുംബങ്ങളുടെ ആശ്രയമായിരുന്ന രണ്ട് ചെറുപ്പക്കാരുടെ മരണം പോലീസിന്റെ ക്രൂരമായ നടപടിമൂലം സംഭവിച്ചതാണ്.
പന്നിയങ്കര എസ്.ഐ.യെ സ്ഥലം മാറ്റിയ നടപടി മാത്രം പോരാ. കൊലക്കുറ്റത്തിന് കേസെടുത്ത് സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണം. മഹേഷിന്റെയും രാജേഷിന്റെയും കൊലയില്‍ പ്രതിഷേധിച്ച് രംഗത്ത് വന്ന നാട്ടുകാരുടെ നേരെ, പോലീസ് നടത്തിയ അതിക്രമങ്ങള്‍ അത്യന്തം ഹീനമാണ്. നിരവധി ഇരുചക്രവാഹനങ്ങളും പോലീസുകാര്‍ തല്ലിത്തകര്‍ത്തു. ക്രമസമാധാനം പാലിക്കേണ്ട പോലീസുകാര്‍, പേ പിടിച്ച പോലെയാണ്‌പെരുമാറിയത് -എളമരം കരീം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
കോഴിക്കോട്: സംഘര്‍ഷത്തിനിടയില്‍ ഫയര്‍ഫോഴ്‌സിന്റെ മീഞ്ചന്ത യൂണിറ്റിലെ ഫയര്‍ എന്‍ജിന്‍ അക്രമികള്‍ അടിച്ചും എറിഞ്ഞും തകര്‍ത്തു. ഫയര്‍ഫോഴ്‌സിലെ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഫയര്‍ എന്‍ജിന്‍ തകരാറിലായതോടെ ദേശീയപാതയിലും ബൈപ്പാസിലും തടസ്സങ്ങള്‍ നീക്കാന്‍ സേനാംഗങ്ങള്‍ പ്രയാസപ്പെട്ടു. പോലീസ് സഹായമില്ലാതെ പലയിടത്തും എത്തേണ്ടിവന്നതിനാല്‍ ഫയര്‍ഫോഴ്‌സുകാര്‍ കുഴങ്ങി.
തുടര്‍ന്ന് ബീച്ചിലെ ഫയര്‍ എന്‍ജിന്‍ കൊണ്ടുവന്നാണ് വഴിനീളെയുള്ള തടസ്സങ്ങള്‍ നീക്കിയത്.
ലീഡിങ് ഫയര്‍മാന്‍ ഹംസക്കോയ, ഫയര്‍മാന്മാരായ അഷറഫ്, മനീഷ്, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍, ഹോം ഗാര്‍ഡുമാരായ ജഗന്നിവാസ്, അജയകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോഴിക്കോട്: ഹെല്‍മെറ്റ് വേട്ടയില്‍ പ്രതിഷേധിച്ച് റോഡുപരോധം നടക്കുന്ന വിവരമറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റശ്രമം.
മാധ്യമ പ്രവര്‍ത്തകര്‍ ക്യാമറകളില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിന് കൊടുക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു സംഘമാളുകള്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്. തിരുവണ്ണൂര്‍ കുറ്റിയില്‍പടി ജങ്ഷനില്‍ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മാധ്യമം റിപ്പോര്‍ട്ടര്‍ റൗഫ്, ഫോട്ടോഗ്രാഫര്‍ പ്രകാശന്‍ കരിമ്പ, മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ കെ.ബി. സതീഷ്‌കുമാര്‍, ഹിന്ദു റിപ്പോര്‍ട്ടര്‍ എസ്.ആര്‍. പ്രവീണ്‍ എന്നിവര്‍ക്ക് നേരേയാണ് കൈയേറ്റശ്രമം നടന്നത്. മാതൃഭൂമി ടി.വി.യുടെയും കൈരളി ടി.വി.യുടെയും പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റശ്രമം ഉണ്ടായി.
പോലീസിനെതിരെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞാണ് പ്രക്ഷോഭകര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഞായറാഴ്ച ഉച്ച മുതല്‍ പത്തുമണിക്കൂറിലേറെ തുടര്‍ച്ചയായി തെരുവിലിറങ്ങി അക്രമം കാണിച്ചവര്‍ ആരും എന്താണ് അവര്‍ ഉന്നയിക്കുന്ന ആവശ്യമെന്ന് വ്യക്തമാക്കിയില്ല.
(Mathrubhumi)
No comments:
Post a Comment