മസ്കത്ത്: വാദി കബീറില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ അവശനിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം സാമുവലിന്‍െറ മകന് നോയല്‍ സാം എബ്രഹാമിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ വാദി കബീര്‍ ലുലു ഹൈപര്‍മാര്‍ക്കറ്റിന് പുറകിലെ മലമുകളില്‍ വൈദ്യുതി ടവറിനോട് ചേര്‍ത്ത് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കണ്ടത്.
വെള്ളിയാഴ്ച രാത്രി പത്തിനാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ ഹൈപര്‍മാര്‍ക്കറ്റില്‍ ഷോപ്പിങിന് കയറിയപ്പോള്‍ പുറത്ത് കാറിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മലമുകളില്‍ അന്വേഷണം നടത്തിയ നാട്ടുകാരും ബന്ധുക്കളുമാണ് 16 കാരനെ അര്‍ധബോധാവസ്ഥയില്‍ കണ്ടെത്തിയത്. പൊലീസെത്തി അല്‍നഹ്ദ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരാണ് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതെന്നും പിന്നീട് ക്ളോറോഫോം മണപ്പിച്ച് ബോധം കെടുത്തിയെന്നും പിതാവ് പറഞ്ഞു. ദാര്‍സൈത് ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയായ നോയല്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
ബെയ്റൂട്ട്: കിഴക്കൻ സിറിയയിൽ യൂഫ്രട്ടീസ് നദിക്കു സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എ...
-
അല്‍ സാദ:[www.malabarflash.com] യമനിലെ സൊകോത്ര ദ്വീപില്‍ ആഞ്ഞടിച്ച 'ചപാല' ചുഴലിക്കാറ്റില്‍ മൂന്നുപേര്‍ മരിച്ചു. 130ഓളം പേര്‍ക്കു ...
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
No comments:
Post a Comment