Latest News

കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ഓഫീസറുടെ മുറിയില്‍ മദ്യസല്‍ക്കാരം

കണ്ണൂര്‍: സ്ഥിരപ്പെടുത്തിയ എംപാനല്‍ ജീവനക്കാര്‍ ചേര്‍ന്ന് കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ക്ക് മദ്യസല്‍ക്കാരം നടത്തി. ഡിപ്പോ ഓഫീസറുടെ മുറിയില്‍ രാത്രിയായിരുന്നു സല്‍ക്കാരം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം ഇവരെ കൈയോടെ പിടികൂടി. മൂന്നുപേരാണ് മദ്യവിരുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പോലീസിന് കൈമാറാന്‍ ഒരുങ്ങവെ മൂവരും ഓടി രക്ഷപ്പെട്ടു.
ഫെബ്രുവരി 12നാണ് സംഭവം. ഇതുവരെ ജീവനക്കാര്‍ മൂടിവെക്കുകയായിരുന്നു. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്കുള്ള അതൃപ്തിയാണ് ഇപ്പോള്‍ സംഭവം പുറത്തുവരാന്‍ കാരണമായത്.
സ്ഥിരപ്പെടുത്തിയ എംപാനല്‍ ജീവനക്കാരാണ് മദ്യസേവയുടെ 'സ്‌പോണ്‍സര്‍മാര്‍'. രാത്രി എട്ടുമണിയോടെ ഡിപ്പോ ഓഫീസറുടെ മുറിയില്‍ എത്തിയ മൂന്ന് ഓഫീസര്‍മാരെ ഇവര്‍ സത്കരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ കെ.എസ്.ആര്‍.ടി.സി. കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ചു. ഈ സമയത്ത് വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ ഡിപ്പോയിലുണ്ടായിരുന്നു. അവര്‍ മുറിയിലെത്തി മദ്യസല്‍ക്കാരക്കാരെ പിടികൂടി. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചെങ്കിലും അവരെത്തുംമുമ്പ് മൂവരും ഓടിരക്ഷപ്പെട്ടു. അതിനാല്‍ മെഡിക്കല്‍ പരിശോധന നടത്തിയിട്ടില്ലെന്ന് ഡിപ്പോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.