Latest News

കരക്കക്കുണ്ടില്‍ കാട്ടുപോത്തിറങ്ങി; നാട്ടുകാര്‍ ആശങ്കയില്‍

പുല്ലൂര്‍: കൂട്ടംതെറ്റിയെത്തിയ കാട്ടുപോത്തുകള്‍ കരക്കകുണ്ട് പ്രദേശത്തെ പരിഭ്രാന്തിയിലാഴ്ത്തി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കരക്കക്കുണ്ട് വയലില്‍ കാട്ടുപോത്തുകള്‍ ഇറങ്ങിയത്. വയലില്‍ ജോലിചെയ്യുന്ന സ്ത്രീകളാണ് മൂന്ന് കാട്ടുപോത്തുകള്‍ ഒന്നിച്ച് സഞ്ചരിക്കുന്നത് ആദ്യമായി കണ്ടെത്തിയത്. പരിഭ്രാന്തിയിലായ സ്ത്രീകള്‍ നാട്ടുകാരെ വിളിച്ചുകൂട്ടി. ജനവാസകേന്ദ്രങ്ങളായ കാരക്കക്കുണ്ട്, മുത്തപ്പന്‍തറ പ്രദേശങ്ങളില്‍നിന്ന് ഇവയെ തുരത്തുന്നതിനായി നാട്ടുകാര്‍ രംഗത്തിറങ്ങി. കൂട്ടമായി നീങ്ങിയ കാട്ടുപോത്തുകളെ കരക്കക്കുണ്ടിനടുത്തുള്ള കാനത്തിലെ കൊവ്വലയെന്ന ചെറുകാട്ടിലേക്ക് തുരത്തിയിരിക്കുകയാണ്. പ്രദേശത്തെ അവശേഷിക്കുന്ന ഈ ചെറുകാട്ടിലാണ് ഇവ ഇപ്പോള്‍ ഉള്ളത്.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ഇവ തമ്പടിച്ച സ്ഥലത്തേക്ക് പോകാതെ മടങ്ങിയെന്ന് ആക്ഷേപമുണ്ട്.
കാട്ടുപോത്തുകളെ തുരത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കാട്ടുപന്നിക്കൂട്ടം ഈ ഭാഗങ്ങളില്‍ വ്യാപകമായി കൃഷിനാശം വരുത്തുന്നതിനിടിയലാണ് കാട്ടുപോത്തുകള്‍ എത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.