Latest News

പട്രോളിങ്ങിനിടെ വനിതാപോലീസിനെ പട്ടികടിച്ചു

മംഗലാപുരം: പുലര്‍ച്ചെ പട്രോളിങ് നടത്തുന്നതിനിടെ വനിതാ പോലീസിനെ പട്ടികടിച്ചു. പാണ്ടേശ്വരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീകലയെയാണ് പട്ടികടിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മഹാലി പതുപ്പില്‍ പട്രോളിങ് നടത്തുകയായിരുന്നു. പട്ടിശല്യം കൂടുതലുള്ള സ്ഥലമാണത്. കൂട്ടംകൂടിവന്നവയിലൊന്ന് ശ്രീകലയെ കടിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. ഉടന്‍ യൂണിറ്റി ആസ്​പത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.