Latest News

പാലക്കുന്ന് ഭരണിയുത്സവത്തിന് കുലകൊത്തല്‍ ചടങ്ങ് നടന്നു

ഉദുമ: പാലക്കുന്ന് ഭരണിയുത്സവത്തിന് മുന്നോടിയായുള്ള കുലകൊത്തല്‍ ചടങ്ങ് ചൊവ്വാഴ്ച നടന്നു. ഭരണിയുത്സവം മാര്‍ച്ച് ഒമ്പതിന് തുടങ്ങും. 13ന് സമാപിക്കും. താലപ്പൊലി ഉത്സവദിനമായ 11ന് ഉച്ചയ്ക്ക് അന്നദാനമുണ്ടാകും. ആയിരത്തിരി മഹോത്സവദിനത്തില്‍ മാങ്ങാട്-ബാര പ്രദേശക്കാരുടെ കാഴ്ചസമര്‍പ്പണവും ഉണ്ടാകും.
ഉത്സവത്തിന് മുന്നോടിയായി തഞ്ചാവൂര്‍ ശില്പകലാ മാതൃകയിലുള്ള ക്ഷേത്രഗോപുരത്തിന് സ്വര്‍ണനിറം അടിക്കുന്ന തിരക്കിലാണ് സംഘാടകര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.