Latest News

കെ.എം.ചന്ദ്രശേഖര്‍ കേന്ദ്ര സര്‍വകലാശാല സി.പി.എസ്.ആര്‍. ചെയര്‍മാന്‍

കാസര്‍കോട്:കേന്ദ്ര സര്‍വകലാശാല അന്തര്‍ദേശീയ പഠനവിഭാഗത്തിന്റെ ഭാഗമായ സെന്റര്‍ ഫോര്‍ പോളിസി സയന്‍സസ് ആന്‍ഡ് റീജിണല്‍ പ്ലാനിങിന്റെ (സി.പി.എസ്.ആര്‍.) ചെയര്‍മാനായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖറിനെ നാമനിര്‍ദേശം ചെയ്തു. ഭരണരംഗത്ത് മികവ് തെളിയിച്ച ചന്ദ്രശേഖര്‍ കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ലോകവ്യാപാര സംഘടനയിലെ ഇന്‍ അംബാസഡര്‍ തുടങ്ങി ഒട്ടേറെ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ എന്ന നിലയില്‍ പന്ത്രണ്ടാം പദ്ധതിക്കാലത്ത് കൃഷി, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തുടങ്ങിയ ഉത്പാദന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയതും അടിസ്ഥാന സൗകര്യ വികസനത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കിയതും അദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനകളാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.