ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 31 വരെ രണ്ടു പാചകവാതക
സബ്‌സിഡി സിലിണ്ടറുകള്‍ കൂടി അനുവദിച്ചതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സഹമന്ത്രി കെ.വി. തോമസ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14ന് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി നിജപ്പെടുത്തിയപ്പോള്‍ മാര്‍ച്ച് 31 വരെ മൂന്നു സിലിണ്ടറുകള്‍ക്ക് സബ്‌സിഡി നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി കൂട്ടിയ സാഹചര്യത്തില്‍ നടപ്പുവര്‍ഷത്തിലും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കെ.വി. തോമസ് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്ക് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് രണ്ടു സബ്‌സിഡി സിലിണ്ടറുകള്‍ കൂടി അനുവദിച്ചതായി മൊയ്‌ലി അറിയിച്ചത്. ഏപ്രില്‍ മുതല്‍ വര്‍ഷത്തില്‍ ഒന്‍പതു സിലിണ്ടറുകള്‍ക്കാണ് സബ്‌സിഡി ലഭിക്കുക.

No comments:
Post a Comment