പയ്യന്നൂര്‍: പോലീസ് സ്റ്റേഷനില്‍ എസ്ഐയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ 17 വര്‍ഷത്തിനു ശേഷം പിടികൂടി. സംഭവത്തിനു ശേഷം മുങ്ങിനടക്കുകയായിരുന്ന ബേക്കല്‍ പൂച്ചക്കാട് സ്വദേശി വി.എച്ച്. അഹമ്മദ് എന്ന അഹമ്മദാണ് (48) അറസ്റ്റിലായത്. പ്രതി വീട്ടിലെത്തിയിട്ടുണെ്ടന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ എസ്ഐ കെ.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് വീടുവളഞ്ഞു പിടികൂടുകയായിരുന്നു.
1996 ല്‍ അടിപിടി കേസില്‍ അറസ്റ്റുചെയ്തു പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയ അഹമ്മദിന്റെ ദേഹപരിശോധന നടത്തവെ അന്നത്തെ എസ്ഐ സി.ടി. ടോമിനെയും മറ്റൊരു പോലീസുകാരനെയും ഇയാള്‍ മര്‍ദിച്ചിരുന്നു. കൂടാതെ പോലീസ് സ്റ്റേഷനിലെ കൗണ്ടറുകളും അടിച്ചുതകര്‍ത്തു. അന്നു വധശ്രമത്തിന് അഹമ്മദിനെതിരെ കേസെടുത്ത പോലീസ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പിന്നീട് ഈ കേസില്‍ ജാമ്യംലഭിച്ച അഹമ്മദ് മുങ്ങുകയായിരുന്നു.
മുംബൈയിലേക്കു മുങ്ങിയ പ്രതി ഈയടുത്ത ദിവസമാണു നാട്ടിലെത്തിയത്. പോലീസുകാരായ എം.പി. നികേഷ്, ഡ്രൈവര്‍ മുസ്തഫ, ഹോംഗാര്‍ഡ് രാജീവന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
ഉദുമ[www.malabarflash.com]: തൃക്കണ്ണാട് – കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സാര്‍വ്വജനിക മഹാശനീശ്വര ഹോമം 12 നു ശന...
No comments:
Post a Comment