യുവതി കൊന്നക്കാട്ട് മുട്ടോംകടവിലെ സിജു എന്ന സച്ചിനുമായി പാര്‍ട്ണര്‍ഷിപ്പിലാണ് സ്ഥാപനം തുടങ്ങിയത്. ഒരു ലക്ഷം രൂപയാണ് തുടക്കത്തില്‍ അനിത ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പായി സിജുവിന് നല്‍കിയത്. പിന്നീട് ബിസിനസ് വിപുലീകരിക്കാനെന്ന് പറഞ്ഞ് സിജു അനിതയോട് നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. വീട്ടുകാരറിയാതെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി അനിത സിജുവിന് പലപ്പോഴായി പണം നല്‍കിയിരുന്നു. ഇതിനിടയില്‍ സിജുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അനിത സ്വയംതൊഴില്‍ പദ്ധതി അനുസരിച്ച് നാല് ലക്ഷം രൂപ വായ്പയെടുത്തുകൊടുക്കുകയും ചെയ്തിരുന്നു.
ഈ പണം ഉപയോഗിച്ച് സിജു മറ്റൊരു ബിസിനസ് സ്ഥാപനം തുറക്കുകയും ചെയ്തു. സിജു തന്നെ ചതിക്കുകയാണെന്ന് തിരിച്ചറിയുകയും താന്‍ കടക്കെണിയില്‍ കുടുങ്ങിയെന്ന് ഉറപ്പാക്കുകയും ചെയ്തതോടെ മാനസികമായി തളര്‍ന്ന അനിത ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതുന്നു.
അനിതയുടെ ബാഗില്‍ നിന്ന് അഞ്ച് സിം കാര്‍ഡുകളും മൂന്ന് മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും കണ്ടെത്തിയിട്ടുണ്ട്. ഇവ പോലീസ് പരിശോധിച്ചുവരികയാണ്. സിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
കെ. വി. അപ്പയുടെയും രുദ്രാണിയുടെയും മകളാണ്. സഹോദരങ്ങള്‍: ഭാര്‍ഗവി, അജയകുമാര്‍, ഇന്ദിര, കൃഷ്ണകുമാര്‍, അംബിക, ജയകുമാര്‍, വിജയ്കുമാര്‍(ഇരുവരും ഗള്‍ഫ്).
(Malabarvartha)
No comments:
Post a Comment