Latest News

മാസപ്പിറവിയോടൊപ്പം വാല്‍നക്ഷത്രം ദൃശ്യമാകും

പയ്യന്നൂര്‍: ഫാല്‍ഗുനം, ജമാദ്-ഉല്‍അവ്വല്‍ മാസപ്പിറവി ദൃശ്യമാകുന്ന മാര്‍ച്ച് 12ന് വൈകുന്നേരം കാണപ്പെടുന്ന ചന്ദ്രക്കലയോടൊപ്പം വാല്‍നക്ഷത്രം പ്രത്യക്ഷപ്പെടും.
പാന്‍-സ്റ്റാര്‍സ് എന്ന വാല്‍നക്ഷത്രമാണ് മാര്‍ച്ച് 12, 13 തീയതികളില്‍ പടിഞ്ഞാറന്‍ ആകാശത്ത് ദൃശ്യമാകുക. 12ന് വൈകിട്ട് അസ്തമനത്തിനുശേഷം ചന്ദ്രക്കലയുടെ തൊട്ട് തെക്കുഭാഗത്ത് ചൊവ്വാ ഗ്രഹത്തിനരികിലായാണ് വാല്‍നക്ഷത്രത്തിന്റെ സ്ഥാനം. വാല്‍നക്ഷത്രം സൂര്യനെച്ചുറ്റി തിരിച്ചുപോകുമ്പോഴാണ് ദൃശ്യമാകുന്നത്.മാര്‍ച്ച് അവസാനംവരെ ഈ വാല്‍നക്ഷത്രം ആകാശത്തുണ്ടാകുമെങ്കിലും മാര്‍ച്ച് 12, 13 തീയതികളില്‍ മാത്രമാണ് നമുക്ക് കാണാന്‍ കഴിയുക. ആകാശം നല്ലപോലെ തെളിഞ്ഞിട്ടുണ്ടെങ്കില്‍ നഗ്‌നനേത്രംകൊണ്ടുതന്നെ നമുക്കിതിനെ കാണാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
സൂര്യാസ്തമയത്തിനുശേഷം അരമണിക്കൂറിനുള്ളില്‍ വാല്‍നക്ഷത്രവും അസ്തമിക്കും. സൂര്യന്‍ അസ്തമിച്ച ദിക്കിന് തൊട്ടുമുകളിലേക്കാണ് നോക്കേണ്ടത്. മീനം, പെഗാറസ് നക്ഷത്രഗണത്തിലാണ് വാല്‍നക്ഷത്രമുള്ളതെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയരക്ടര്‍ ഗംഗാധരന്‍ വെള്ളൂര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.