Latest News

ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ്

പെരുമ്പാവൂര്‍: ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മൂവാറ്റുപുഴ ആര്‍ഡിഒ ഉത്തരവിട്ടു. ഇതനുസരിച്ച് ജനുവരി 21 ന് വീട്ടിലെ കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നെടുംതോട് പുലവത്ത് ഏനിക്കുട്ടിയുടെ(സൈനുദ്ദീന്‍) മൃതദേഹം മാര്‍ച്ച് 14 ന് ഖബറിലില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി എറണാകുളത്തെ ജനശക്തി എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ആര്‍ഡിഒ ഉത്തരവിട്ടത്.
മരണവിവരം പൊലീസില്‍ അറിയിക്കാഞ്ഞതും സംഘടന എടുത്തുകാട്ടുന്നു. എന്നാല്‍ ഏനിക്കുട്ടി തൂങ്ങിമരിച്ചതാണെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള വൈമനസ്യം മൂലമാണ് ഈ വിവരം പൊലീസില്‍ അറിയിക്കാതിരുന്നതെന്നും ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഖബറില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സഹകരിക്കണമെന്ന് പൊലീസ് ബന്ധുക്കളോട് അഭ്യര്‍ത്ഥിച്ചു. ആലപ്പുഴ പൊലീസ് സര്‍ജന്‍, ആര്‍ഡിഒ, തഹസീല്‍ദാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 14 ന് ഖബറിടത്തില്‍ തന്നെയാകും പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.