Latest News

ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ കത്തിനശിച്ചു

ഇരിട്ടി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറടക്കമുളള മൂന്നുപേര്‍ അത് ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഇരിട്ടി പയഞ്ചേരി വായനശാലയുടെ അടുത്തുവച്ചാണ് അപകടമുണ്ടായത്. മുഴക്കുന്നിലെ അളോറ ശ്രീജേഷ് ഓടിച്ച കെ. എല്‍ 58 ഇ 4632 ഓട്ടോയ്ക്കാണ് തീപിടിച്ചത്.
കല്ലുവയലില്‍ നിന്നും അളിയന്‍ ബാബുവിനെയും കുട്ടിയെയും കൂട്ടി മുഴക്കുന്നിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ഓട്ടോകത്തിനശിച്ചത്. ഓട്ടോയില്‍ നിന്നും ഇവര്‍ ചാടിരക്ഷപ്പെടുയായിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഇരിട്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തുമ്പോഴെക്കും ഓട്ടോമുഴുവനായി കത്തിനശിച്ചിരുന്നു. അപകടം കാരണം ഇരിട്ടി പേരാവൂര്‍ റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം മുടങ്ങി.




Keywords: Kannur,Auto, Fair, Burned, Running, Iritty,News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.