ഫോട്ടോ: മൈമോണ്‍ വിനു
കാസര്‍കോട്: മലയാളികള്‍ കണികണ്ടുണരാന്‍ കാത്തിരിക്കുന്ന മേടപ്പുലരിക്ക് ഇനി രണ്ടു നാള്‍. മലയാളികളുടെ പുതുവര്‍ഷാരംഭ ദിനമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. വിഷുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ ഓടിയെത്തുന്നത് മാനത്തും മനസ്സിലും വര്‍ണമഴ പെയ്യുന്ന പടക്കങ്ങളും വിഷുപ്പുലരിയില്‍ ഒരുക്കുന്ന കണിയും പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യയുമാണ്.
വിഷുവിനായി പടക്കക്കടകളെല്ലാം മാര്‍ച്ച് മാസത്തോടെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ചൈനീസ് പടക്കങ്ങളുടെ വന്‍ ശേഖരമാണ് കടകളിലെല്ലാം സ്ഥാനം പിടിച്ചിരിക്കുന്നത്. പത്ത് രൂപ മുതല്‍ 5000 രൂപ വരെയുള്ള പടക്കങ്ങള്‍ വില്‍പ്പനയ്ക്കായുണ്ട്. ജാക്ക്‌പോര്‍ട്ട് 240, വിവിധ തരം ചൈനീസ് സിഗിള്‍ ഔട്ടുകള്‍, മള്‍ട്ടികളര്‍ പൂക്കുറ്റികള്‍, റൈഡിങ് സ്റ്റാര്‍ തുടങ്ങിയവയാണ് പുതിയ ഇനങ്ങള്‍. അപകട സാധ്യത ഇല്ലാത്ത ചൈനീസ് പടക്കങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാര്‍ പറയുന്നു. പൊട്ടാസ്യം ക്‌ളോറൈഡ് ഉപയോഗിച്ചുള്ള വെടി നിര്‍മാണം നിരോധിച്ചതിനാല്‍ ഓലവെടിയും ഉണ്ടവെടിയും വിപണിയിലില്ല.
കണിയൊരുക്കാനുള്ള ചക്കയും മാങ്ങയും സമൃദ്ധമായി തന്നെ നാട്ടില്‍ വിളഞ്ഞിട്ടുണ്ട്. പച്ചക്കറിയുടെ റെക്കോര്‍ഡ് ഉല്‍പ്പാദനമാണ് നാട്ടില്‍ ഈ വര്‍ഷം നടന്നത്. അതുകൊണ്ടു തന്നെ കണിവെള്ളരിക്കും ക്ഷാമമില്ല. കണിക്കൊന്ന കാലം തെറ്റി വളരെ മുന്‍പു തന്നെ പൂത്തതിനാല്‍ വിഷുദിനമാകുമ്പോഴേക്കും കൊഴിഞ്ഞു പോകുമോ എന്ന് ഭയപ്പെട്ടിരുന്നു.
എന്നാല്‍ സ്വര്‍ണവര്‍ണപ്പൂക്കള്‍ ചൂടിയ കണിക്കൊന്നകള്‍ നാടാകെ ഇപ്പോഴും പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ട്. കണിയൊരുക്കുവാന്‍ കന്യാകുമാരിയില്‍ നിന്നുള്ള കണിച്ചട്ടികള്‍ ധാരാളമായി വിപണിയിലെത്തിയിട്ടുണ്ട്. ഇതൊക്കെ മുന്നിലൊരുക്കി കാര്‍ഷിക സമൃദ്ധി കണികണ്ടുണരുന്ന വിഷുപ്പുലരിക്ക് കാത്തിരിക്കുകയാണ് മലയാളികള്‍.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
എടനീര്‍: ഭരണകാര്യത്തില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടലുണ്ടാകാറുണ്ടോ എന്ന് പ്രസീതയുടെ ചോദ്യം. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നു...
-
ഉദുമ: മാങ്ങാട് ബസ് സ്റ്റോപ്പിനു സമീപo കഞ്ചാവ് നിറച്ച സിഗററ്റ് ഉപയോഗിച്ചു കൊണ്ടിരുന്ന ഒരാളെ ബേക്കല്‍ പോലീസ് പിടികൂടി. ഒപ്പമുണ്ടായിരുന...
No comments:
Post a Comment