മംഗലാപുരം:കര്‍ണാടകയില്‍ ഹൈന്ദവ വിശ്വാസികള്‍ ഉഗാദി ആഘോഷിച്ചു. യുഗത്തിന്റെ ആദി അല്ലെങ്കില്‍ വര്‍ഷത്തിന്റെ തുടക്കം എന്നര്‍ഥം വരുന്ന ഉഗാദി വിശ്വാസികള്‍ക്ക് പുതുവര്‍ഷാഘോഷമാണ്. ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി തുടങ്ങിയത് ഈ ദിനത്തിലാണെന്നാണ് വിശ്വാസം. കേരളത്തിലെ വിഷു ആഘോഷത്തിന്റെ മറ്റൊരു രൂപമാണിത്.
സ്ത്രീകള്‍ വീടെല്ലാം മാവിലകള്‍കൊണ്ട് അലങ്കരിക്കും. രംഗോലിയുമുണ്ടാവും. തുടര്‍ന്ന് പൂജകള്‍ നടക്കും. കുട്ടികള്‍ എല്ലാവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണംചെയ്യും. മുതിര്‍ന്ന കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mangalor Ugadhi Fest
No comments:
Post a Comment