www.manjuwarrier.com എന്നതാണ് മഞ്ജുവിന്റെ വെബ്‌സൈറ്റ് വിലാസം. ശനിയാഴ്ച മുതല്‍ വെബ്‌സൈറ്റ് ലഭ്യമാകും. ഇന്നുവരെ കാണാത്ത രൂപത്തിലുള്ള മഞ്ജുവിന്റെ വേഷപ്പകര്‍ച്ച ഇതിനകം ഫേസ്ബുക്കിലൂടെ ലോകമെങ്ങും പ്രചരിച്ചുകഴിഞ്ഞു. ഈ ചിത്രങ്ങള്‍ പൂര്‍ണമിഴിവോടെ സൈറ്റില്‍ കാണാനാകും. മഞ്ജുവാര്യര്‍ എന്ന ബഹുമുഖപ്രതിഭയെ അടയാളപ്പെടുത്തുന്നതാകും വെബ്‌സൈറ്റ്. അഭിനേത്രിയായി തിളങ്ങിനിന്ന കാലത്തിനൊപ്പം നര്‍ത്തകിയായുള്ള രണ്ടാംവരവും ഇതില്‍ തെളിയുന്നു. മഞ്ജു അഭിനയിച്ച സിനിമകളുടെയും നൃത്തപരിപാടികളുടെയും വീഡിയോയും കാണാം. ഫേസ്ബുക്ക് പേജില്‍ സന്ദര്‍ശകര്‍ക്ക് മഞ്ജുവുമായി സംവദിക്കാനുമാകും. പത്തുദിവസത്തിനുള്ളില്‍ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. മഞ്ജുവിന്റെ അനൗദ്യോഗിക ഫേസ്ബുക്ക് പേജിനുപോലും മൂന്നുലക്ഷം ആരാധകരാണുള്ളത്.
അമിതാഭ്ബച്ചനെയും സല്‍മാന്‍ഖാനെയുംപോലുള്ള ബോളിവുഡ് പ്രമുഖരുടെയും ലോകോത്തര സ്‌പോര്‍ട്‌സ് താരങ്ങളുടെയും ഡിജിറ്റല്‍ സ്‌പേസ് സ്വന്തമാക്കിയ സി.എ. മീഡിയയെന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് മഞ്ജുവിന്റെ ഡിജിറ്റല്‍ സംരംഭങ്ങളുടെയും ചുമതലക്കാര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manjuwarrier
No comments:
Post a Comment