പൊതുതിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ ഗോവയിലെ പനാജിയില്‍ ചേര്‍ന്ന ഉന്നതതലയോഗങ്ങളുടെ ആദ്യദിനത്തിലാണ് മുതിര്‍ന്ന നേതാവായ അദ്വാനി എത്താതിരുന്നത്. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് സമ്മേളന വേദിയില്‍ വന്‍വരവേല്‍പ്പ് ലഭിച്ചതും ശ്രദ്ധേയമായി.
ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്വാനി വെള്ളിയാഴ്ച നടന്ന പാര്‍ട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തിന് എത്താതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നിര്‍ണായകമായ യോഗത്തില്‍ അദ്വാനിയെ പിന്തുണയ്ക്കുന്ന നേതാക്കളുടെ വലിയ നിരതന്നെ എത്താത്തതും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ജസ്വന്ത് സിങ്, ഉമാഭാരതി, രവിശങ്കര്‍ പ്രസാദ്, ശത്രുഘ്‌നന്‍ സിഹ്ന എന്നിവരുള്‍പ്പെടെ പ്രമുഖ നേതാക്കളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. നരേന്ദ്രമോഡിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിലെ ശക്തമായ എതിര്‍പ്പുതന്നെയാണ് ഇക്കാര്യത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manjuwarrier
No comments:
Post a Comment