ലണ്ടന്‍: മക്കളുടെ വളര്‍ച്ച എല്ലാവരുടെയും പ്രിയപ്പെട്ട ഓര്‍മ്മയാണ്. ഇവയില്‍ പലതും പക്ഷേ, കാലമെത്തുന്തോറും മറന്നു പോവാറാണ് പതിവ്. എന്നാല്‍, മറവിയ്ക്ക് വിട്ടുകൊടുക്കാതെ മകന്റെ ലോകത്തിലേക്കുള്ള വരവ് ഐഫോണ്‍ വീഡിയോ ക്ലിപ്പുകളിലൂടെ രേഖപ്പെടുത്തുകയാണ് ഇംഗ്ലീഷ് ഫോട്ടാഗ്രാഫറും വീഡിയോ ബ്ലോഗറുമായ സാം കോണ്‍വെല്‍. മകന്‍ ഇന്‍ഡിഗോയുടെ ഒരു വര്‍ഷമാണ് കോണ്‍വെല്‍ തുടര്‍ച്ചയായി ക്യാമറയിലാക്കിയത്. ഒരു വര്‍ഷത്തിനുശേഷം ഇവ ചേര്‍ത്തുവെച്ച് കോണ്‍വെല്‍ ഒരു ഹ്രസ്വ ചിത്രവും നിര്‍മിച്ചിരിക്കുന്നു.
പ്രസവശേഷം ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ദൃശ്യം മുതല്‍ ഒരു വയസ്സ് പൂര്‍ത്തിയാവുന്നതു വരെയുള്ള ചിത്രത്തില്‍ കോണ്‍വെല്‍ ദിവസവും പകര്‍ത്തിയ 1200 വീഡിയോ ക്ലിപ്പിങ്ങുകളാണുള്ളത്. ഇതിന്റെ എഡിറ്റിങ്ങിനായി കോണ്‍വെല്‍ രണ്ടാഴ്ച ചിലവഴിച്ചു. ജുലൈ 12ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ അഞ്ചര ലക്ഷം പേരാണ് ഇതു വരെ കണ്ടത്.
ഡച്ച് സംവിധായകനായ ഫ്രാന്‍സ് ഹോഫ്മീസ്റ്റര്‍ 2012ല്‍ സമാനമായ ഒരു വീഡിയോ ചിത്രം പുറത്തിറക്കിയിരുന്നു. ജനനം മുതല്‍ 13 വയസ്സു വരെ മകളുടെ പ്രതിദിന വീഡിയോ ദൃശ്യങ്ങള്‍ ചേര്‍ത്തിണക്കിയ ഹ്രസ്വ ചിത്രമാണ് ഹോഫ്മീസ്റ്റര്‍ പുറത്തിറക്കിയത്. ഇതിന്റെ ചുവടു പിടിച്ച് വരുംവര്‍ഷങ്ങളിലും മകന്റെ പ്രതിദിന ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍വെല്ലും ഭാര്യയും.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment