രണ്ടാംപാത പ്രവര്‍ത്തനസജ്ജമായതോടെ ഷൊര്‍ണൂരിനും മംഗലാപുരത്തിനുമിടയില്‍ ട്രെയിനുകളുടെ യാത്രാസമയം ഗണ്യമായി കുറയാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിനും ഇത് സഹായകമാകും.
2010ലാണ് ഇരട്ടപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി കമ്മീഷന്‍ ചെയ്തിരുന്നു. പള്ളിപ്പുറം മുതല്‍ കാരക്കാട് റെയില്‍വെ സ്റ്റേഷന്‍ വരെയുള്ള ഭാഗം കഴിഞ്ഞവര്‍ഷമാണ് കമ്മീഷന്‍ ചെയ്തത്. കാരക്കാട് മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നെങ്കിലും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുമായി കൂട്ടിയിണക്കുന്ന പ്രവൃത്തി സങ്കീര്‍ണമായതിനാലാണ് പ്രവര്‍ത്തനസജ്ജമാക്കാന്‍ വൈകിയത്. സപ്തംബര്‍ 25 മുതലാണ് കൂട്ടിയിണക്കല്‍ പ്രവൃത്തി ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി 15 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ട്രാക്കുകളില്‍ ഡയമണ്ട് ക്രോസിന്റെ ജോലി മാത്രമാണ് അവശേഷിക്കുന്നത്. അത് ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകും. സിഗ്നല്‍ ജോലിയും ദ്രുതഗതിയില്‍ നടന്നുവരികയാണ്. പ്രഖ്യാപിത തീയതിയായ 16ന് മുമ്പുതന്നെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment