ന്യൂഡല്‍ഹി: ആദ്മി പാര്‍ട്ടിയുടെ ചിഹ്നത്തിനെതിരെ മുസ്‌ലിം പണ്ഡിതര്‍. ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നമായ ചൂലിന്റെ പടം രേഖപ്പെടുത്തിയിട്ടുള്ള തൊപ്പി ധരിക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കി ഉത്തര്‍പ്രദേശിലെ ചില മുസ്ലീം പണ്ഡിതര്‍ ഫത്‌വ പുറപ്പെടുവിച്ചു. ചൂല്‍ ഇസ്ലാമിക വിരുദ്ധമാണെന്നും അത് തലയില്‍ ധരിക്കുന്നത് മതവിരുദ്ധമാണെന്നുമാണ് വാരണാസിയിലെ മുഫ്തി ബോര്‍ഡിന്റെ തീരുമാനം.
ഏറെ ചര്‍ച്ചകള്‍ക്കുശേഷമാണ് ഫത്‌വ പുറപ്പെടുവിക്കാന്‍ തീരുമാനിച്ചതെന്ന് മുഫ്തി ബോര്‍ഡ് സെക്രട്ടറി മൗലാന ഹസീന്‍ അഹമ്മദ് ഹബീബി പറഞ്ഞു. ചൂല്‍ ഉപയോഗിക്കുന്നത് ചപ്പുചവറുകള്‍ അടിച്ചുകൂട്ടാനാണ്. അത്തരമൊരു വസ്തുവിന്റെ ചിത്രം തലയില്‍ ധരിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ്. ഇസ്ലാം നിയമപ്രകാരം അള്ളാഹുവിനുമുന്നില്‍ മാത്രമേ മുസ്ലീങ്ങള്‍ തല കുനിക്കാന്‍ പാടുള്ളൂ. അതുകൊണ്ടുതന്നെ ചൂല്‍ തലയിലണിയുന്ന തൊപ്പി ഉപയോഗിക്കുന്നത് മത വിരുദ്ധമാണ്. അതനുവദിക്കാനാവില്ല-ഹബീബി പറഞ്ഞു.
വാരണാസിയിലെ ഫിറംഗി മഹലിന്റെ അദ്ധ്യക്ഷന്‍ ഖാലിദ് റഷീദും ആം ആദ്മി പാര്‍ട്ടിയുടെ തൊപ്പിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. പ്രാര്‍ഥനകളില്‍ പാര്‍ട്ടി തൊപ്പിയണിയുന്നത് അദ്ദേഹം വിലക്കിയിട്ടുണ്ട്. എന്നാല്‍ð, അഖിലേന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി മൗലാന നിസാമുദീന്‍ ഇതിനോട് യോജിക്കുന്നില്ല. തൊപ്പിയിലുള്ളത് ജീവനുള്ള വസ്തുവിന്റെ ചിത്രമല്ലാത്തതിനാല്‍ അത് പ്രാര്‍ഥനകള്‍ക്കിടെ ധരിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറയുന്നു.
ഫത്‌വ ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തിയെയാണ് തെളിയിക്കുന്നതെന്ന് ദേശീയ കൗണ്‍സില്‍ അംഗം വൈഭവ് മഹേശ്വരി പറയുന്നു. ആം ആദ്മിക്ക് ലഭിക്കുന്ന വലിയ പ്രചാരവും ആകര്‍ഷണീയതയുമാണ് ഈ വിലക്കുകള്‍ക്ക് ആധാരം. പ്രാര്‍ഥനകള്‍ക്കിടെ തൊപ്പി അണിയണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. അത് ഓരോരുത്തരുടെയും തീരുമാനമാണ്. പാര്‍ട്ടിക്ക് അതില്‍ ഒന്നും തന്നെ ചെയ്യാനില്ലെന്നും വൈഭവ് പറഞ്ഞു.
No comments:
Post a Comment