കാഞ്ഞങ്ങാട്: വ്യാജ എ ടി എം- ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് രാജ്യത്തെ മെട്രോ പോളിറ്റന്‍ നഗരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു വരികയായിരുന്ന ഹൊസ്ദുര്‍ഗ് കടപ്പുറം സ്വദേശികളായ ഫഹദ്, മുബാസ് എന്നിവരാണ് ബാംഗ്ലൂരിലെ നക്ഷത്ര ഹോട്ടലില്‍ വെച്ച് പിടിയിലായത്.
ഇവര്‍ കാഞ്ഞങ്ങാട് നിന്ന് വാടകക്കെടുത്തത സഫാരി പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്തുള്ള മൈതാനത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തില്‍പ്പെട്ട ഹൊസ്ദുര്‍ഗ് കടപ്പുറത്തെ സലാം തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. പിടിയിലായ സംഘത്തില്‍ നിന്ന് 120 ഓളം വ്യാജ എ ടി എം- ഡെബിറ്റ് കാര്‍ഡുകളും ഇവ നിര്‍മിക്കുന്ന പത്ത് ലക്ഷത്തോളം വിലവരുന്ന യന്ത്രവും പിടിച്ചെടുത്തിട്ടുണ്ട്.
ഇവരെ അഞ്ജാത കേന്ദ്രത്തില്‍ വെച്ച് പോലീസ് ചോദ്യം ചെയ്തു വരികയാണ്. കാഞ്ഞങ്ങാട്ട് നിന്ന് കൊണ്ടുപോയ സഫാരിയില്‍ ബാംഗ്ലൂരിലെത്തിയ ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുക്കുകയും വാഹനം അഞ്ജാത കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട ശേഷം ആഡംഭര കാര്‍ വാടകക്കെടുത്ത് നഗരത്തിലെ വന്‍കിട ഷോപ്പുമാളുകളില്‍ കയറി വ്യാജ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടുന്ന സംഘം വ്യാജ എ ടി എം കാര്‍ഡുപയോഗിച്ച് നിരവധി എ ടി എം കൗണ്ടറുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പിന്‍വലിച്ചിട്ടുണ്ടെന്നാണ് ബാംഗ്ലൂര്‍ പോലീസ് നല്‍കുന്ന സൂചന.
ഇവരുടെ തട്ടിപ്പ് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ വന്‍കിട നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് വ്യാജ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് കൈക്കലാക്കുന്ന സാധനങ്ങള്‍ മുംബൈയിലും ഇതേ രീതിയില്‍ ഇവിടെ തട്ടിപ്പ് നടത്തി ശേഖരിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ കൊല്‍ക്കത്തയിലും ഇതേ രീതിയില്‍ ബാംഗ്ലൂരിലും വിറ്റഴിക്കയാണ് സംഘത്തിന്റെ പതിവ്. എല്ലാ മെട്രോ പോളിറ്റന്‍ നഗരത്തില്‍ നിന്നും വ്യാജ എ ടി എം കാര്‍ഡുപയോഗിച്ച് ഇവര്‍ ലക്ഷക്കണക്കിന് രൂപ കീശയിലാക്കിയിട്ടുണ്ട്.
ബാംഗ്ലൂരില്‍ വന്‍കിട മൊബൈല്‍ ഷോറൂമില്‍ കയറി രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ ഫഹദും, മുബാസും, സലാമും വാങ്ങിയിരുന്നു. ഇവര്‍ നല്‍കിയ ഡെബിറ്റ് കാര്‍ഡില്‍ ഉടമകള്‍ക്ക് സംശയം തോന്നിയതോടെ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനിടെ സലാം ഓടി രക്ഷപ്പെട്ടു. ഇതിനിടെ ബാംഗ്ലൂരിലെ അഞ്ജാത കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട സഫാരി വാഹനം തന്ത്രപൂര്‍വ്വം കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരാന്‍ ബാംഗ്ലൂരില്‍ ഞായറാഴ്ച വൈകിട്ടെത്തിയ ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അസീസിനെയും റാഷിദ് എന്ന യുവാവിനെയും ബാംഗ്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment