Latest News

കരിന്തളം പിഎച്ച്സിയില്‍ മുഴുവന്‍ സമയ ഡോക്ടറെ നിയമിക്കണമെന്നാശ്യപ്പെട്ട് സിപിഎം പ്രക്ഷോഭത്തിലേക്ക്

നീലേശ്വരം: കരിന്തളം പിഎച്ച് സിയില്‍ മുഴുവന്‍ സമയ ഡോക്ടറെയും 10കിടക്കകളോടുകൂടിയ ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. മലയോര മേഖലയിലെ നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കരിന്തളം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, വെസ്റ്റ്-എളേരി, കോടൊം-ബേടൂര്‍ പഞ്ചായത്തുകളിലെ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെയുള്ള നൂറുകണക്കിന് രോഗികള്‍ നിത്യവും രോഗ ശാന്തിക്കായി ഇവിടെയെത്തുന്നു.

മഴക്കാല രോഗങ്ങള്‍ പിടിപ്പെട്ടതോടെ നീണ്ട നിരത്തന്നെ വര്‍ഷക്കാലത്തുണ്ടാകും. റൂറല്‍ ഡിസ്‌പെന്‍സറിയായിരുന്ന ഈ സ്ഥാപനം പ്രാഥമികാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയതല്ലാതെ മറ്റ് സൗകര്യങ്ങളൊന്നും ലഭിച്ചിട്ടില്ല. മുഴുവന്‍ സമയത്തും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ താണ്ടി നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെത്തി ചികിത്സ തേടണം.

കിടത്തി ചികിത്സിക്കാന്‍ സൗകര്യമൊരുക്കണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവിടങ്ങളിലെ ആവശ്യങ്ങളെല്ലാം മലമടക്കുകളില്‍ തട്ടി വനരോദനമായി മാറുന്നു. ആവശ്യമായ കെട്ടിടങ്ങള്‍ ഇതിനകം പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ സമയത്തും ഡോക്ടറുടെ സേവനം ലഭ്യമാക്കുക, കിടത്തി ചികിത്സ ആരംഭിക്കുക എന്നിവയാണ് പ്രധാന ആവശ്യം.

വെള്ളരിക്കുണ്ട് താലൂക്ക് യാഥാര്‍ത്ഥ്യമായതോടെ നീലേശ്വരം-ചിറ്റാരിക്കാല്‍ റോഡിലെ കോയിത്തട്ടയിലുള്ള ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്താനും സാധിക്കും. ഇതിനുള്ള ഭൗതീക സൗകര്യങ്ങളും ഇവിടെയുണ്ട്. ആഗസ്റ്റ്13നാണ് മാര്‍ച്ചും ധര്‍ണ്ണയും. ലോക്കല്‍ക്കമ്മിറ്റി യോഗത്തില്‍ വരയില്‍ രാജന്‍ അദ്ധ്യക്ഷനായി. ജില്ലാക്കമ്മിറ്റിയംഗം പാവല്‍ കുഞ്ഞിക്കണ്ണന്‍, ഏരിയാ സെക്രട്ടറി ടി.കെ.രവി എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി പാറക്കോല്‍ രാജന്‍ സ്വാഗതം പറഞ്ഞു.

Keywords: Neleswaram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.