Latest News

ആര്‍.എസ്.എസുകാരെ ആക്രമിച്ച മൂന്ന് സി.പി.എമ്മുകാര്‍ അറസ്റ്റില്‍

മയ്യില്‍: കടൂര്‍ തായംപൊയില്‍ രക്ഷാബന്ധന്‍ ആഘോഷത്തിനിടെ ആര്‍എസ് എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ബാലന്‍(59), സരിതത്തില്‍ പ്രസന്നന്‍ (43), ഇറവയലിലെ മന്ദ്യന്‍കോടത്ത് ഭരതന്‍ (48) എന്നിവരെയാണ് മയ്യില്‍ എസ്.ഐ: ഇ.വി. ഫായിസലി, എ.എസ്.ഐ: ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഘര്‍ഷം. ഇതിനിടെ കാണാതായ ആര്‍.എസ്.എസ് നേതാവിനെ പുലര്‍ച്ചെ മൂന്ന് മണിയോടെ കണ്ടെത്തിയിരുന്നു. ആര്‍.എസ്.്.എസിന്റെ വിശാരദ് പ്രമുഖ് തൃശൂര്‍ സ്വദേശികളായ എ.കെ. ഗോപാലന്‍ (75), പി.കുഞ്ഞമ്പു (60), മയ്യില്‍ സ്വദേശിയായ എ.വി.പ്രഭാകരന്‍ (55) എന്നിവരെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. രാത്രി 9മണിയോടെ കടൂര്‍ ഹാളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച രക്ഷാബന്ധന്‍ ആഘോശത്തിനിടെ ഹാളിലേക്ക് ഒരുകൂട്ടം സിപിഎം പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ഹാളിന്റെ ഷട്ടര്‍ അടക്കുകയുമായിരുന്നു. ഹാളിനുള്ളില്‍ 60ഓളം സ്ത്രീകളടക്കമുള്ളവരുണ്ടായിരുന്നു. ഷട്ടര്‍ തുറന്നപ്പോള്‍ സ്ത്രീകളടക്കമുള്ള ആളുകള്‍ പുറത്തേക്കോടുകയായിരുന്നു. 

ഇതിനിടയിലാണ് മനോമോഹനനെ കാണാതാവുന്നത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയങ്കിലും മനോമോഹനനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന മനോമോഹനനെ കണ്ടെത്തുകയായിരുന്നു. ഒരു കാറും നാലു ബൈക്കുകളുമുള്‍പ്പെടെ ആര്‍.എസ്.എസുകാരുടെ വാഹനങ്ങള്‍ക്കുനേരെയും അതിക്രമമുണ്ടായി.
സംഘര്‍ഷവിവരമറിഞ്ഞ് കണ്ണൂര്‍ ഡി.വൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

കടൂരില്‍ ദേശീയ ഉത്സവമായ രക്ഷാബന്ധന്‍ ഉത്സവം ആഘോഷിക്കുന്ന സമയത്ത് സി.പി.എം ക്രിമിനലുകള്‍ മാരകായുധങ്ങളുമായി അമ്മമാരും കുട്ടികളും വൃദ്ധന്മാരും അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടി അക്രമിച്ചത് മാവോയിസ്റ്റുകളെപോലും ലജ്ജിപ്പിക്കുന്നതാണെന്ന് ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Kannur, RSS, CPM, Clash, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.