കാസര്‍കോട്: അക്രമികളെ പിടികൂടാന്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീ സ് സ്ഥാപിച്ച സി.സി ടി.വി ക്യാമറകള്‍ വെറുതെയാവുകയാണോ?
തിങ്കളാഴ്ച രാത്രി യുവാവിന് കുത്തേറ്റ സ്ഥലത്തിന് തൊട്ടുസമീപം ട്രാഫിക് ജംഗ്ഷനില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ കഴിഞ്ഞ മൂന്ന് ദിവസമായി പ്രവര്‍ത്തന രഹിതമായതെങ്ങനെ?
തിങ്കളാഴ്ച രാത്രി യുവാവിന് കുത്തേറ്റ സ്ഥലത്തിന് തൊട്ടുസമീപം ട്രാഫിക് ജംഗ്ഷനില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ കഴിഞ്ഞ മൂന്ന് ദിവസമായി പ്രവര്‍ത്തന രഹിതമായതെങ്ങനെ?
അഞ്ച് മാസം മുന്പാണ് ഒരു കോടിയിലധികം രൂപ ചെലവഴിച്ച് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിന് വേണ്ടി ഒരു കോടിയോളം രൂപ സര്‍ക്കാര്‍ തന്നെ നല്‍കിയിരുന്നു. എം.എല്‍.എമാരും തങ്ങളുടെ വിഹിതം നല്‍കി. നഗരത്തില്‍ അക്രമം നടത്തി രക്ഷപ്പെടുന്ന ക്രിമിനലുകളെ കണ്ടെത്താനാണ് പ്രധാന കേന്ദ്രങ്ങളില്‍ സി.സി.ടി.വി സ്ഥാപിച്ചത്.
എം.ജി റോഡിലെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് താഴെ പ്രവര്‍ത്തിക്കുന്ന കടയില്‍ വെച്ച് തിങ്കളാഴ്ച രാത്രി തളങ്കര സ്വദേശിയായ യുവാവിനെ അക്രമിച്ച് സംഘം ഓടി രക്ഷപ്പെട്ടത് ട്രാഫിക് ജംഗ്ഷന്‍ വഴിയാണ്. ഇവിടെ സ്ഥാപിച്ച സി.സി.ടി.വി പരിശോധിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടപ്പോഴാണ് ഈമാസം 19 മുതല്‍ ക്യാമറ കേടായിക്കിടക്കുകയാണെന്ന് പൊലീസ് അറിയിക്കുന്നത്.
കേടായ ക്യാമറ നന്നാക്കാന്‍ മണിക്കൂറുകള്‍ മാത്രം മതിയെന്നിരിക്കെ മൂന്ന് ദിവസമായിട്ടും ക്യാമറ നന്നാക്കാത്തതെന്തേ എന്ന ചോദ്യം ന്യായമായും ഉയരുകയാണ്. പൊലീസിന്‍റെ വലിയ വീഴ്ചയായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണോ അക്രമികള്‍ കൃത്യംനടത്തി ട്രാഫിക് ജംഗ്ഷന്‍ വഴി ഓടി രക്ഷപ്പെട്ടതെന്ന ചോദ്യവും ഉയരുകയാണ്.
ക്യാമറ കേടായതാണെങ്കില്‍ അത് യഥാസമയം നന്നാക്കാന്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചോദിച്ചു. സര്‍ക്കാറും ജനപ്രതിനിധികളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്പോള്‍ പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് എം.എല്‍.എ ആരോപിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment