Latest News

രുചിക്കൂട്ടിന്റെ ഊട്ടുപുര ഉണര്‍ന്നു

കോഴിക്കോട്: സ്കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കാനെത്തുന്ന പ്രതിഭകളെ ഊട്ടാനുള്ള ഊട്ടുപുര ഉണര്‍ന്നു. ഇനിയുള്ള ഏഴുദിനം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ ഊട്ടുപുരയില്‍നിന്ന് കൊതിയൂറും വിഭവങ്ങളുടെ ത്രസിപ്പിക്കുന്ന ഗന്ധം വായുവില്‍ ഒഴുകും.

കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഊട്ടുപുര കൈയാളുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണയും ഭക്ഷണമൊരുക്കുന്നത്. 100 സഹായികളാണ് അദ്ദേഹത്തിനൊപ്പം എത്തിയിട്ടുള്ളത്. ദിവസവും 50000 പേര്‍ക്കാണ് ഭക്ഷണമൊരുക്കുന്നത്. ഒരേസമയം 3000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണുളളത്. 

പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ട് ചായ, അത്താഴം എന്നിവ നല്‍കും.സ്ഥലത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഒരേപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ഒരുക്കുകയെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. 

ബുധനാഴ്ച രാവിലെ 10നാണ് പാലുകാച്ചല്‍ ചടങ്ങ് നടന്നത്. എഡിപിഐ എല്‍ രാജന്‍, ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, ജാനമ്മ കുഞ്ഞുണ്ണി, ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ പി കെ സതീശന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ പാവമണി മേരി ഗ്ലാഡിസ്, കെ ടി പത്മജ എന്നിവര്‍ പങ്കെടുത്തു. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.