ഉദുമ: രണ്ടു വയസ്സുകാരിയായ മകളെയും ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോയ ഭാര്യ മറ്റൊരു ഗള്‍ഫുകാരനെ വിവാഹം ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തി.
കോട്ടിക്കുളം ബീച്ചിനടുത്ത് താമസിക്കുന്ന ഗോപാലന്റെ മകളും ഗള്‍ഫുകാരനായ ബേക്കലിലെ ഉമേശന്റെ ഭാര്യയുമായ ശ്രീജയാണ് (28) മറ്റൊരു ഗള്‍ഫുകാരനായ കീഴൂര്‍ കടപ്പുറത്തെ സുഭാഷിനെ (35) വിവാഹം ചെയ്ത ശേഷം തിരിച്ചെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ ശ്രീജയെയും ഉമേശനെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്)കോടതിയില്‍ ഹാജരാക്കി. 2015 ഫെബ്രുവരി 6 ന് പതിവുപോലെ രണ്ട് വയസുകാരിയായ മകളെ നഴ്‌സറിയില്‍ കൊണ്ടു വിട്ട ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ ശ്രീജ ഭര്‍ത്താവ് ഉമേശന്‍ ഗള്‍ഫില്‍ നിന്ന് വരുന്നുണ്ടെന്ന വിവരം വീട്ടുകാരെ ധരിപ്പിച്ച് വസ്ത്രങ്ങള്‍ ബാഗിലാക്കി ഭര്‍ത്താവിന്റെ ബേക്കലിലേക്കുള്ള വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീടു വിട്ടിറങ്ങിയത്.
എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാതെ ശ്രീജ ഭാര്യയും രണ്ട് മക്കളുമുള്ള സുഭാഷിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. സുഭാഷും ശ്രീജയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിവാഹിതരായ ശേഷമാണ് നാട്ടില്‍തിരിച്ചെത്തിയത്. സുഭാഷിനെ വിവാഹം ചെയ്ത രേഖകള്‍ ശ്രീജ കോടതിയില്‍ ഹാജരാക്കി. ഇതേ തുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.
No comments:
Post a Comment