Latest News

സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷ

മുംബൈ: [www.malabarflahs.com] 2002ലെ മുംബൈ വാഹനാപകടക്കേസില്‍ സിനിമാ താരം സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് പതിമൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ വിധി പറഞ്ഞത്. സല്‍മാന് ജാമ്യം ഉടന്‍ ലഭിക്കാന്‍ സാധ്യതയില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കണം. സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. െ്രെഡവറല്ല കാര്‍ ഓടിച്ചതെന്നും സല്‍മാന്‍ തന്നെയാണെന്നും വാഹനമോടിച്ചത് മദ്യപിച്ചശേഷമെന്നും കോടതി നിരീക്ഷിച്ചു. തല കുമ്പിട്ടുനിന്നാണ് സല്‍മാന്‍ വിധിപ്രസ്താവം കേട്ടത്.

[www.malabarflahs.com]  എന്തെങ്കിലും പറയാനുണ്ടോ എന്ന് സല്‍മാനോട് ജഡ്ജി ചോദിച്ചപ്പോള്‍ താങ്കളാണ് ന്യായാധിപന്‍, എന്തുപറഞ്ഞാലും അംഗീകരിക്കുമെന്നായിരുന്നു സല്‍മാന്റെ മറുപടി. സല്‍മാന്‍ ഖാന് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കരുതെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതി ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക നല്‍കാമെന്നും ഇതുവരെ 19 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും സല്‍മാനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

2002 സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചശേഷം സല്‍മാന്‍ഖാന്‍ ഓടിച്ചിരുന്ന കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയുടെ മുന്‍പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരുടെ മേല്‍ഇടിച്ചുകയറിയെന്നാണ് കേസ്. ഒരാള്‍ കൊല്ലപ്പെടുകകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

27 പ്രോസിക്യൂഷന്‍ സാക്ഷികളേയും ഒരു പ്രതിഭാഗം സാക്ഷിയേയും ജഡ്ജി ദേശ്പാണ്‍ഡെയുടെ മുന്നില്‍ വിചാരണ ചെയ്തിരുന്നു. വിചാരണ സമയത്ത് സല്‍മാന്‍ഖാനു നേരെ ജഡ്ജി 419 ചോദ്യങ്ങള്‍ ഉന്നയിച്ചു. കാര്‍ഓടിച്ചതും അപകടമുണ്ടാക്കിയതും സല്‍മാന്‍ഖാന്‍ തന്നെയായിരുന്നുവെന്നായിരുന്നു അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടീലടക്കമുള്ളവര്‍മൊഴി നല്‍കിയത്. എന്നാല്‍ ഈ പൊലീസുകാരന്‍ !2007ല്‍ മരണമടഞ്ഞു. ഏപ്രില്‍20 ന് കോടതിയില്‍പ്രതിഭാഗം സാക്ഷിയായി എത്തിയ െ്രെഡവര്‍ അശോക് സിങ് മറിച്ചു മൊഴി നല്‍കി. താനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അശോക് സിങ് കോടതിയില്‍ പറഞ്ഞിരുന്നു.[www.malabarflahs.com]

കേസ് വാദം നടന്ന 13 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു മലക്കം മറിച്ചില്‍നടത്തിയത്. മദ്യം കഴിച്ചിരുന്നില്ലെന്നും ഹോട്ടലില്‍നിന്നും വെള്ളം മാത്രമാണ് കുടിച്ചതെന്നും സല്‍മാനും മൊഴി നല്‍കി. വാഹനത്തിന്റെ ടയര്‍ ഊരിപ്പോയതാണ് അപകടകാരണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇത്തരം വാദങ്ങളെയെല്ലാം തള്ളിയാണ് കോടതി സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് വിധിച്ചത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.