തളങ്കര: [www.malabarflash.com] തളങ്കരയിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന നുസ്രത്ത് റോഡിലെ ടി.എ അഹമദ് കുഞ്ഞി (മീശക്കാരന്‍ ആമിഞ്ഞി-58) നിര്യാതനായി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയായിരുന്നു മരണം.
നുസ്രത്തുല്‍ മസാക്കീന്‍റെ ആഭിമുഖ്യത്തില്‍ മുസ്ലിം ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ നടന്നുവന്ന നൌഷാദ് ബാഖവിയുടെ പ്രഭാഷണം കേട്ട് വീട്ടില്‍ തിരിച്ചെത്തിയ അഹമദ് കുഞ്ഞിയെ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രവാസി ലീഗിന്‍റെ സജീവ പ്രവര്‍ത്തകനാണ്. നേരത്തെ ജനതാദളിലും ഐ.എന്‍.എല്ലിലും പ്രവര്‍ത്തിച്ചിരുന്നു.
നല്ലൊരു അനൌണ്‍സര്‍ കൂടിയായ അഹമദ് കുഞ്ഞിയാണ് കുറേകാലമായി മാലിക്ദീനാര്‍ ഉറൂസിനടക്കം തളങ്കരയിലെ പല പരിപാടികള്‍ക്കും അനൌണ്‍സ്മെന്‍റ് നടത്തിയിരുന്നത്. നുസ്രത്ത് നഗര്‍ മജ്ലിസുല്‍ ഫലാഹിന്‍റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്. ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദ് വൈസ് പ്രസിഡണ്ട്, തളങ്കര സുന്നീ സെന്‍റര്‍ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ദീര്‍ഘകാലം ഖത്തറിലായിരുന്ന അഹമദ് കുഞ്ഞി പിന്നീട് മുംബൈയില്‍ കോളിയാട് ഹോട്ടല്‍ നടത്തിയിരുന്നു. പരേതനായ മീശക്കാരന്‍ അബ്ദുല്‍റഹ്മാന്‍റെയും ആയിശയുടേയം മകനാണ്. ഭാര്യ: സൈനബി. ഏകമകന്‍: ഷാഹിദ് (ദുബായ്). സഹോദരങ്ങള്‍: മുബാസ് ബഷീര്‍, നഫീസ, അവ്വാബി, പരേതരായ ടി.എ മുഹമ്മദ് ഹാജി, എം.ആര്‍ അബ്ദുല്‍ഖാദര്‍, ടി.എ അബ്ദുല്ല, മറിയുമ്മ, ബീവി, ആസ്യുമ്മ.
ഖബറടക്കം വൈകിട്ട് നാല് മണിയോടെ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.
No comments:
Post a Comment