Latest News

ഇന്ത്യന്‍ നഗരങ്ങളിലെ മൂന്ന് കുട്ടികളില്‍ ഒരാള്‍ക്ക് വീതം ശ്വാസകോശ പ്രശ്‌നങ്ങളുണ്ടെന്ന് പഠനം

ന്യൂഡല്‍ഹി: [www.malabarflash.com] ഇന്ത്യന്‍ നഗരങ്ങളിലെ എട്ടുവയസ്സിനും 14 വയസ്സിനും ഇടയിലുളള മൂന്ന് കുട്ടികളില്‍ ഒരാള്‍ക്ക് വീതം വിവിധ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പഠനം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത,ബംഗളൂരു എന്നീ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 30 വരെയുളള ഒരുമാസക്കാലയില്‍ 2000 കുട്ടികള്‍ക്കിടയിലാണ് ഈ സര്‍വെ നടത്തിയത്. നഗരങ്ങളിലെ വന്‍തോതിലുളള അന്തരീക്ഷ മലിനീകരണമാണ് കുട്ടികളുടെ ശ്വാസകോശത്തെ ദുര്‍ബലമാക്കുന്നതെന്ന് പഠനം പറയുന്നു. ആസ്മ, ബ്രാന്‍ന്റിറ്റീസ് (ശ്വാസനാളരോഗം), ശ്വാസരോഗ ക്യാന്‍സര്‍, വിശാദം, രക്തസമ്മര്‍ദം തുടങ്ങി നിരവധി രോഗങ്ങളാണ് മെട്രോ നഗരങ്ങളിലെ കുട്ടികളില്‍ കണ്ടെത്തിയത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 40 ശതമാനത്തോളം കുട്ടികളിലും ശ്വാസകോശ പ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുളളതായി സര്‍വെയില്‍ കണ്ടെത്തി.
ഡല്‍ഹി കഴിഞ്ഞാല്‍ ബഗളൂരുവിലെ കുട്ടികളാണ് ഏറ്റവും അധികം ശ്വാസകോശ പ്രശ്‌നങ്ങള്‍ നേരിടുന്നത്. ബഗളൂരുവിലെ 36 ശതമാനവും കൊല്‍ക്കത്തയില്‍ 35 ശതമാനവും മുംബൈയില്‍ 27 ശതമാനവും കുട്ടികളുടെ ശ്വാസകോശം വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നു.
ബൈക്ക്, റിക്ഷ പോലുളള തുറന്ന വാഹനങ്ങലില്‍ സ്‌കൂളിലേക്ക് യാത്രനടത്തുന്ന കുട്ടികളില്‍ ശ്വാസകോശ രോഗങ്ങള്‍ കൂടുതലതാണെന്ന് കണ്ടെത്തി. ഇന്ത്യന്‍ നഗരങ്ങളിലെ മാരകമായ അന്തരീക്ഷ മലിനീകരണമാണ് ഇതിന് കാരണം. കുട്ടികളുടെ സ്‌കൂള്‍ യാത്ര കാറുകളോ ബസ്സുകളോ പോലുളള മൂടിയ വാഹനങ്ങളില്‍ പോകുന്നത് നല്ലതാണെന്ന് സര്‍വെ ഫലം മുന്നറിയിപ്പ് നല്‍കുന്നു. ഡല്‍ഹിയില്‍ 92 ശതമാനം കുട്ടികളും തുറന്ന വാഹനങ്ങളിലാണ് സ്‌കൂളുകളില്‍ പോകുന്നത്.

വളര്‍ച്ചഘട്ടത്തില്‍ കുട്ടികള്‍ വലിയവരെക്കാള്‍ ഏറെ വായു ശ്വസിക്കാറുണ്ട്. ഇതാണ് അന്തരീക്ഷ മലിനീകരണം മാരകമായുളള ഇന്ത്യന്‍ നഗരങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ ശ്വാസകോശങ്ങളെ തകര്‍ക്കുന്നത്.

Keywords: India, childrens, Air pollution, caused, Desease,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.