ഷാര്‍ജ:[www.malabarflash.com]ഷാര്‍ജയുടെ പ്രധാന നാഴികല്ലായ സെന്‍ട്രല്‍ സൂക്കിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് വിഭാഗമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
പരമ്പരാഗത ചരിത്ര കേന്ദ്രമെന്ന നിലയില്‍ വലിയ പ്രാധാന്യമാണ് ഇതിനുള്ളത്. ഷാര്‍ജയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണിത്. ഖാലിദ് ലഗൂണ്‍ മുതല്‍ കിംങ് ഫൈസല്‍ റോഡ് വരെ വ്യാപിച്ച് കിടക്കുന്ന സൂക്കിന്‍െറ വിസ്തൃതി 80,000 ക്യുബിക് മീറ്ററാണ്.
600 സ്ഥാപനങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. നവീകരണ പ്രവൃത്തികള്‍ക്കായി 70 ലക്ഷം ദിര്‍ഹമാണ് വിലയിരുത്തിയിരിക്കുന്നതെന്ന് പൊതുമരാമത്ത് വിഭാഗം ഡയറക്ടര്‍ എന്‍ജിനിയര്‍ അലി ബിന്‍ ഷഹിന്‍ ആല്‍ സുവൈദി പറഞ്ഞു.
സൂക്കിന്‍െറ മുഴുവന്‍ അറ്റകുറ്റ ജോലികളും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലുള്ള യന്ത്ര ഗോവണികള്‍ക്ക് പുറമെ പുതിയ നാല് ഗോവണികളും ഇതിനോടനുബന്ധിച്ച് പണിയുമെന്ന് ഡയറക്ടര്‍ പറഞ്ഞു.
1978ലാണ് സൂക്ക് നിര്‍മിച്ചത്. യു.എ.ഇയുടെ അഞ്ച് ദിര്‍ഹം നോട്ടില്‍ ഇതിന്‍െറ ചിത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. ഖാലിദ് തടാക കരയില്‍ സ്ഥിതി ചെയ്യുന്ന ഇത് അറബിക് വാസ്തുകലയുടെ മനോഹാരിതയിലാണ് തീര്‍ത്തിരിക്കുന്നത്. ഉപ്പ് തൊട്ട് കര്‍പ്പുരം വരെയുള്ള സാധനങ്ങള്‍ ഇവിടെ ലഭിക്കും.
പൗരാണിക ഷാര്‍ജയുടെ പരമ്പരാഗത സാധന-സാമഗ്രികളും ഇവിടെ വാങ്ങാന്‍ കിട്ടും. ഷാര്‍ജ ദീപോത്സവത്തോടനുബന്ധിച്ച് വര്‍ണ പകിട്ടാര്‍ന്ന കാഴിച്ചകളാണ് ഇവിടെ ഒരുക്കാറുള്ളത്.
Keywords: Gulf News, Malabarflash, Malabarnews, Malayalam News
No comments:
Post a Comment