തൊടുപുഴ:[www.malabarflash.com] സ്വകാര്യ ആശുപത്രിയുടെ ഗ്രില്ലിനിടയില്‍ രണ്ടര വയസുകാരന്റെ തല കുടുങ്ങിയതു പരിഭ്രാന്തി പരത്തി. ഏഴാനെല്ലൂര്‍ കോതായില്‍ മുഹമ്മദ് റഫീഖ് ആണ് അമ്മയുമായി കളിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ഗ്രില്ലില്‍ കുടുങ്ങിയത്. ബന്ധുക്കളും സൃഹൃത്തുക്കളും തല പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. തൊടുപുഴ ഫയര്‍ഫോഴ്‌സും ആശുപത്രിയിലെ നിര്‍മാണതൊഴിലാളികളും കൂടി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചു ഗ്രില്‍ മുറിച്ചാണ് കുട്ടിയെ മോചിപ്പിച്ചത്.
ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. തൊടുപുഴ ഫയര്‍ഫോഴ്‌സും ആശുപത്രിയിലെ നിര്‍മാണതൊഴിലാളികളും കൂടി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചു ഗ്രില്‍ മുറിച്ചാണ് കുട്ടിയെ മോചിപ്പിച്ചത്.
തല കുടുങ്ങിയ മുഹമ്മദ് റഫീഖിനെ പുറത്തെടുത്തപ്പോഴേക്കും ക്ഷീണിതനായിരുന്നു. പുറത്തെടുത്ത റഫിഖിനെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി വിട്ടയച്ചു. പതിനഞ്ച് മിനിറ്റോളം കുട്ടിയുടെ തല ഗ്രില്ലിനിടയില്‍ കുടുങ്ങിക്കിടന്നു
Keywords: Kerala News, Malabarflash, Malabar news, Malayalam News
No comments:
Post a Comment