Latest News

ഓസ്‌ട്രേലിയയില്‍ ഫുട്‌ബോള്‍ കോച്ച് കൊല്ലപ്പെട്ടു; മകന്‍ അറസ്റ്റില്‍

മെല്‍ബണ്‍: [www.malabarflash.com] ഓസ്‌ട്രേലിയന്‍ റഗ്ബി ഫുട്‌ബോള്‍ ലീഗ് ടീം അഡ്‌ലെയ്ഡ് ക്രോവ്‌സിന്റെ പരിശീലകന്‍ ഫില്‍ വാല്‍ഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകനെ അറസ്റ്റ് ചെയ്തു. 26 കാരനായ വാല്‍ഷ് ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ചയാണ് ഫില്‍ വാല്‍ഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവിനെ കൊലപ്പെടുത്തിയത് മകനാണെന്ന് പോലീസ് കണ്ടെത്തി. കുടുംബവഴക്കാണ് കൊലപാതകത്തിനിടയാക്കിയതെന്ന് കരുതുന്നു. ഫില്‍ വാല്‍ഷിന്റെ ഭാര്യ മെരെഡിത്തിനെയും കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.

പുലര്‍ച്ചെ വീട്ടില്‍ നിന്നും എത്തിയ ഫോണ്‍ കോളിനെ തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്നും മുങ്ങിയ മകന്‍ വാല്‍ഷിനെ പിന്നീട് പോലീസ് പിടികൂടി. ഇയാളെ ഇപ്പോള്‍ മനോരോഗ ചികിത്സയ്ക്കായി പോലീസ് സംരക്ഷണയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ ഞായറാഴ്ച ഗീലോംഗിനെ നേരിടാനിരിക്കെ ആണ് വാല്‍ഷ് കൊല്ലപ്പെട്ടത്. മത്സരം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് എഎഫ് എല്‍ വ്യക്തമാക്കി. ലീഗില്‍ വിവിധ ടീമുകള്‍ക്ക് കളിച്ച ശേഷമാണ് വാല്‍ഷ് പരിശീലകനായത്.
Click here
Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.