Latest News

സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യത്തിന് നല്‍കി സൗദി രാജകുമാരന്‍

റിയാദ്: [www.malabarflash.com] സൗദി രാജകുമാരന്‍ അല്‍വാലീദ് ബിന്‍ തലാല്‍ സ്വകാര്യസമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെക്കുന്നു. 32 ബില്യന്‍ ഡോളര്‍ (ഏകദേശം 2,01,600 കോടി രൂപ)യാണ് അദ്ദേഹം സംഭാവന ചെയ്യുന്നത്. ഫോബ്‌സ് തയ്യാറാക്കിയ ലോകധനികരുടെ പട്ടികയില്‍ 34-ാം സ്ഥാനത്താണ് സൗദിരാജകുമാരന്‍.

മെക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്ദയും ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 1997-ല്‍ സ്ഥാപിച്ച ഗേറ്റ്‌സ് ഫൗണ്ടേഷനാണ് 60-കാരനായ രാജകുമാരന് പ്രചോദനമായത്.

ദുരിതാശ്വാസം, സ്ത്രീശാക്തീകരണം, തുടങ്ങിയവയ്ക്കാണ് തുക വിനിയോഗിക്കുക. അല്‍വലീദ് ഫിലാന്‍ത്രോപിസ് എന്ന സഹായസംഘടനവഴിയാവും പണം ചെലവിടുക. ധനവിനിയോഗത്തിന് വിശദപദ്ധതി തയാറാക്കിവരികയാണ്.

രാജ്യത്ത് ഔദ്യോഗിക സര്‍ക്കാര്‍ പദവികളൊന്നും വഹിക്കാത്ത അല്‍വഹീദ് നിക്ഷേപരംഗത്തെ കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ ചെയര്‍മാനാണ്.

സൗദി രാജകുമാരന്റെ തീരുമാനം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമേകുന്നതാണെന്ന് ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചു.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.