Latest News

കാസര്‍കോട് വീണ്ടും അപകടം; സുല്‍ത്താന്‍ ഗോള്‍ഡ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: [www.malabarflash.com] ബസ് ഇടിച്ച് അണങ്കൂര്‍ ബെദിരയിലെ ഹനീഫയുടെ ഭാര്യ റസിയ (26) ദാരുണമായി മരിച്ച സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും കരകയറും മുമ്പ് കാസര്‍കോട് നഗരത്തില്‍ വീണ്ടും അപകടം. കാറിടിച്ച് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. 

പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി സി.പി. വിശ്വനാഥന്‍ (56) ആണ് മരിച്ചത്. 

വ്യാഴാഴ്ച രാത്രി 10 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കൂടി റോഡ് മുറിച്ചുകടക്കുമ്പോള്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിശ്വന്‍ വെളളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 

പത്ത് മാസം മുമ്പാണ് സുല്‍ത്താന്‍ ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിക്കെത്തിയത്. കുടുംബസമേതം സി.പി.സി.ആര്‍.ഐക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഭാര്യ: ശാന്ത. ഒരു മകളുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം പുതിയബസ്സ്റ്റാന്റില്‍ താജ് ഹോട്ടലിന് മുന്നിലെ ദേശീയപാതയില്‍ വെച്ചാണ് റസിയ സഞ്ചരിച്ച ബൈക്കില്‍ പിറകില്‍ നിന്നെത്തിയ ബസ് ഇടിച്ചത്. ബസിനടിയിലേക്ക് തെറിച്ചുവീണ റസിയ ചക്രങ്ങള്‍ കയറിയിറങ്ങി ദാരുണമായാണ് മരിച്ചത്. ഇത് നഗരത്തില്‍ സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാരോപിച്ച് ജനങ്ങള്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.