നീലേശ്വരം : [www.malabarflash.com]ഷാര്‍ജയിലേക്ക് വിസ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത സ്ത്രീ അടക്കമുള്ള സംഘത്തെ തേടി നീലേശ്വരം എസ് ഐ ടി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്തേക്ക് തിരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വിസ വാഗ്ദാനം നല്‍കി പണം തട്ടുന്ന സംഘത്തിലെ കണ്ണികളായ കൊല്ലത്തെ രമണി, ദാസ് എന്നിവരെ തേടിയാണ് പോലീസ് കൊല്ലത്തേക്ക് തിരിച്ചത്. വിസ നല്‍കുന്നുമെന്ന് പത്രത്തില്‍ പരസ്യം ശ്രദ്ധയില്‍പെട്ട് പടന്നക്കാട് തീര്‍ത്ഥങ്കരയിലെ ബിജുവും, സുഹൃത്ത് വിനുവും, ഫോണില്‍ വിസ ഏജന്റ്മാരെ ബന്ധപ്പെടുകയായിരുന്നു. വിസ ഏജന്റ് രമണി രണ്ടുപേരും ചേര്‍ന്ന് 90000 രൂപ അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ നല്‍കിയ അക്കൗണ്ട് നമ്പറില്‍ തുക മൂന്ന് തവണയായി പണം അടക്കുകയും ചെയ്തു.
ജൂണ്‍ 17 ന് 16000രൂപയും, 25 ന് 69000രൂപയും, 29 ന് 5000 രൂപയും അടച്ചു. പണമടച്ച ശേഷം 29 ന് മംഗലാപുരം ഏയര്‍പോര്‍ട്ടില്‍ എത്തണമെന്ന് ഫോണ്‍ മുഖാന്തരം ദാസ് ഇവരോട് ആവശ്യപ്പെട്ടു. ഏയര്‍പോര്‍ട്ടിലെത്തിയെങ്കിലും ദാസനെ കാണാതായപ്പോള്‍ ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ദാസിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
പിന്നിട് രമണിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഈ ഫോണും സ്വിച്ച് ഓഫായിരുന്നു. ഏയര്‍പോര്‍ട്ടില്‍ വൈകിട്ട് വരെ ഇവരെ അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടര്‍ന്ന് ഇരുവരും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ബിജുവിന്റെ സഹോദരി ഗീതയാണ് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. രമണിയെയും ദാസനെയും കുറിച്ച് നീലേശ്വരം പോലീസ് വിശദ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
No comments:
Post a Comment