ഉദുമ[www.malabarflash.com]: ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഭരണ സംവിധാനം ദുര്‍വിനിയോഗിച്ചു കൊണ്ട് ഉദ്യോഗസ്ഥന്‍ വിനോദ് കൃഷ്ണന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പിന് കൂട്ടു നിന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരണമെന്ന് കാണിച്ച് യു.ഡ.എഫിന്റെ പഞ്ചായത്ത് ഘടകം നല്‍കിയ പരാതിയില്‍ അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് വിഭാഗത്തനു കൈമാറി. സമഗ്രമായ അന്വേഷണത്തിനുള്ള ഉത്തരവ് മന്ത്രി തിരുവന്തപുരത്ത് എത്തിയാല്‍ ഉടന്‍ ഉണ്ടായേക്കും.
ജീവനക്കാരെ പ്രയോജനപ്പെടുത്തി വ്യാപകമായി നടന്നുവെന്ന് സംശയിക്കുന്ന ക്രമക്കേടുകളില്‍ ഭരണത്തിലിരിക്കുന്നവരുടെ പങ്ക് എത്രത്തോളമുണ്ടെന്ന് അന്വേഷിക്കും. വിവിധ റിസോര്‍ട്ടുകളില്‍ നിന്നും അര്‍ഹതപ്പെട്ട നികുതിപ്പണം പഞ്ചായത്തിലേക്ക് എത്തുന്നില്ല. ഇതു സമ്പന്ധിച്ചുള്ള കേസ് നിലവിലുണ്ട്. അതും സംസ്ഥാന തല അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ വരും.
പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ടതായ വിവിധയിനം ലൈസന്‍സുകള്‍ വിതരണം ചെയ്യുമ്പോള്‍ ജനങ്ങളില്‍ നിന്നും അവിഹിതമായി പണം ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. കാര്യ സാദ്ധ്യത്തിനു ബുദ്ധിമുട്ടാകുമെന്ന ഉദ്യോഗസ്ഥ ഭീഷണിയില്‍ ജനം അടിമപ്പെട്ടു പോകാറാണ് പതിവ്. ഒരേ മേഘലയില്‍ തൊട്ടടുത്തുള്ള വീടുകളില്‍ പോലും ലൈസന്‍സ് നല്‍കുമ്പോള്‍ രണ്ടു രീതിയാണ് നടപ്പിലാകുന്നത്. ഇങ്ങനെയൊക്കെ നടന്നു പോരുന്നതിന് ആരുടെയൊക്കെ പിന്‍ബലമുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തും.
പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാര്‍ തുങ്ങിയവരുടെ വരുമാന ശ്രോതസ് അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു.
നികുതി പിരിച്ച ബുക്ക് നഷ്‌പ്പെട്ടത് ബോര്‍ഡില്‍ ചര്‍ച്ച വന്നതിനു ശേഷം പുതിയ സെക്രട്ടറി തങ്ങളുടെ അധികാരം വിനിയോഗിച്ച് പോലീസില്‍ കേസു കൊടുത്തിരുന്നു. കേസ്സായതിനും യു.ഡിഎഫിന്റെ പ്രക്ഷോഭ സമരത്തിനും ശേഷം മാത്രം പത്ര സമ്മേളനം വിളിച്ചു ചേര്‍ത്ത് സസ്‌പെന്‍ഷനു ശുപാര്‍ശ ചെയ്തതിലും, ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തനു ശേഷം വീണ്ടും അടിയന്തിര യോഗം വിളിച്ച് നടപടിക്ക് ശുപാര്‍ശ ചെയ്തത് മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്നും, ഇതൊന്നും വേണ്ടത്ര ഗൗരവത്തിലെടുക്കാത്തതും മറ്റും ഭരണ സാരഥികളുടെ പങ്ക് വ്യക്തമാക്കുന്നതിന്റെ ഉദാഹരണങ്ങളാണെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു.
ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ളതും നൂറുകണക്കിനു സ്റ്റാളുകള്‍ കച്ചവടത്തിനായെത്തുന്നതുമായ ഭരണി മഹോല്‍സവത്തിന്റെ പേരില്‍ പഞ്ചായത്ത് സ്റ്റളുകളില്‍ നിന്നും പിരിച്ചെടുത്ത താല്‍കാലിക ലൈസന്‍സ് ഫീസ് കേവലം 4700 രൂപമാത്രമാണെന്ന് വിവരാവകാശ രേഖകളില്‍ കാണുന്നു. 43 പേരില്‍ നിന്നും പിരിച്ച സംഖ്യക്കു മാത്രമേ രസീത് കാണുന്നുള്ളു.
തൊഴില്‍ ഉറപ്പിന്റെ കണക്കില്‍ നിരവധി അഴിമതികള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെടുത്തിയ പഞ്ചായത്ത് ജീവനക്കാരനെ വൈസ് പ്രസിഡണ്ട് ഓഫീസ് മുറിയില്‍ തടവിലിട്ടതും, മറ്റുമായി നിരവധി ഉദാഹരണങ്ങള്‍ വിജിലന്‍സിനു മുമ്പാകെ ബോധിപ്പിക്കാന്‍ തെളിവുകളുമായി കാത്തിരിക്കുകയാണ് യു.ഡി.എഫ് നേതൃത്വം.
തെരെഞ്ഞെടുപ്പ് വന്ന് പടിവാതിക്കല്‍ നില്‍ക്കുന്ന സമയത്ത് കൃത്രിമായ കാരണങ്ങള്‍ ഉണ്ടാക്കി എല്‍.ഡി,എഫിന്റെ ഇമേജ് തകര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നതെന്നും ഇത് വിലപ്പോകാന്‍ പോകുന്നില്ലെന്നും, പ്രബുദ്ധരായ ജനം തള്ളിക്കളയുമെന്നും, ഇടതു പക്ഷത്തിന്റെ തുടര്‍ഭരണം കഴിവു തെളിയിച്ചതിനാല്‍ ദേശീയാഗീകാരം അടക്കം നേടിയ പഞ്ചായത്താണ് ഉദുമയെന്നും എല്‍.ഡി.എഫ്. വൃത്തങ്ങള്‍ അറിയിച്ചു.
-പ്രതിഭാരാജന്‍
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment