ലക്‌നൗ:[www.malabarflash.com] ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി)ക്ക് അപ്രതീക്ഷിത മുന്നേറ്റം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരണാസി അടക്കമുള്ളവയില്‍ ബി.ജെ.പി തോറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം ഗ്രാമീണ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ തീവ്രശ്രമം നടത്തുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
വാരണാസിയിലെ 58 സീറ്റുകളില്‍ എട്ടെണ്ണം മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നൗവിലെ ഫലം പ്രഖ്യാപിച്ച 28 സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചത് നാലെണ്ണത്തില്‍ മാത്രം. കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയുടെ മണ്ഡലമായ ദിയോറിയയില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച 56 സ്ഥാനാര്‍ഥികളില്‍ ഏഴുപേര്‍ മാത്രം വിജയിച്ചു.
2017 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായായിക്കണ്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചാരണം നടത്തിയത്. കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടിയിരുന്നു. ഗ്രാമീണ മേഖലയിലെ സ്വാധീനം വര്‍ധിപ്പിച്ച് സംസ്ഥാന ഭരണം പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ വ്യാമോഹത്തിന് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയം തിരിച്ചടിയായി. തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി ബി.ജെ.പിയുടെ നേതൃയോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment