തൃക്കരിപ്പൂര്‍:[www.malabarflash.com] വിവിധ പള്ളികളുടെ നേതൃത്വത്തില്‍ മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനയും നടക്കാവ് കത്തോലിക്കാസെമിത്തേരിയില്‍ നടന്നു.
ആഴ്ചകള്‍ക്കു മുമ്പേ കല്ലറകള്‍ ശുചീകരിച്ച വിശ്വാസികള്‍ പൂക്കള്‍കൊണ്ട് അലങ്കരിക്കുകയും മെഴുകുതിരികളും ചന്ദനത്തിരികളും കത്തിച്ചുമാണ് പ്രാര്‍ത്ഥനയ്ക്ക് ഒരുങ്ങിയത്. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക, പിലിക്കോട് സെന്റ്‌മേരീസ് ഇടവക, കുഞ്ഞിപ്പാറ സെന്റ്‌ജോസഫ് ഇടവകകളുടെ നേതൃത്വത്തിലാണ് ദിവ്യബലിയും പ്രാര്‍ത്ഥനയും നടന്നത്.
തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് കാര്‍മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. നവമ്പറിലെ ദിവസങ്ങളില്‍ പ്രാര്‍ഥനകളിലൂടെ ദണ്ഡ വിമോചനം ലഭിക്കുമെന്ന വിശ്വാസമാണ് കത്തോലിക്കാ വിശ്വാസികള്‍ സെമിത്തേരികളില്‍ എത്തി പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നത്. നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment