മനാമ: [www.malabarflash.com] കളഞ്ഞുകിട്ടിയ പണം പൊലീസില്‍ ഏല്‍പ്പിച്ച മലയാളിക്ക് ആദരം. തൃശൂര്‍ വള്ളത്തോള്‍ നഗര്‍ സ്വദേശി എം.എം. അബൂബക്കറിനാണ് സതേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖലീഫ. ബിന്‍ അഹമ്മദ് ആല്‍ ഖലീഫ പ്രശംസാ പത്രവും കാഷ് അവാര്‍ഡും നല്‍കിയത്.
റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ പിആര്‍ഒ ആയ അബൂബക്കറിന് ഈ മാസം 12നാണ് ഈസ്റ്റ് റിഫയിലെ റോഡില്‍ നിന്ന് ഒരുകെട്ട് നോട്ടുകള്‍ ലഭിച്ചത്. തുക പൊലീസ് സ്റ്റേഷനില്‍ ഉടനടി ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീടാണ് പുരസ്‌കാരം നല്‍കുന്നു എന്ന വാര്‍ത്ത അബുബക്കര്‍ അറിഞ്ഞത്, അതും ഒരാഴ്ച്ച കഴിഞ്ഞ്.
പണം തിരികെ ലഭിക്കുന്ന ആളുടെ ആശ്വാസം മാത്രമേ മനസിലുണ്ടായിരുന്നുള്ളു . ആദരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പുരസ്‌കാരം നല്‍കുന്നു എന്ന വിവരം അബുബക്കര്‍ അറിഞ്ഞത്
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment