കോഴിക്കോട്: കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്തിനെ മാറ്റി. ടൂറിസം ഡയറക്ടര്‍ യു.വി ജോസാണ് പുതിയ കലക്ടര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. [www.malabarflash.com]
നേരത്തേ തന്നെ കോഴിക്കോട് കലക്ടര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. എം.കെ രാഘവന്‍ എം.പിയുമായി സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായ തര്‍ക്കങ്ങളും ഇതില്‍ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടി വന്നതും വിവാദമായി. അന്ന് തന്നെ ഇദ്ദേഹത്തെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
മുന്‍സര്‍ക്കാരിന്റെ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന എന്‍. പ്രശാന്ത് 2015 മെയിലാണ് കോഴിക്കോട് കലക്ടറായി ചുമതലയേറ്റത്. ഓപ്പറേഷന്‍ സുലൈമാനിയും കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീഷ്യല്‍ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാന്‍ നടത്തിയ ശ്രമങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment