ബംഗളൂരു: ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ഇടം നേടി ഇന്ത്യ. 104 ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ച പിഎസ്എല്‍വി 37 കുതിച്ചുയര്‍ന്നു. രാവിലെ 9.28 ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി 37 കുതിച്ചുയര്‍ന്നത്. ദൗത്യം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ വ്യക്തമാക്കി. 104 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയതായും അധികൃതര്‍ വ്യക്തമാക്കി. രാജ്യം ഏറെ ആകാംക്ഷയോടെയാണ് ഈ ദൗത്യത്തെ നോക്കിക്കാണുന്നത്. [www.malabarflash.com]
നാസപോലെയുള്ള മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്ക് സാധിക്കാത്ത ദൗത്യമാണ് ഐഎസ്ആര്‍ഒ ഏറ്റെടുത്തത്. ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. സെക്കന്റുകള്‍ വ്യത്യാസത്തിലാകും ഓരോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തുക. അമേരിക്കയുടെയും ജര്‍മനിയുടെയും ഉള്‍പ്പെടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചുയരുക.
പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമാണ് സി37. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്. 730 കിലോ ഭാരമുള്ള കാര്‍ടോസാറ്റ്2, 30 കിലോ വീതം ഭാരമുള്ള ഐഎന്‍എസ് 1എ, എഎന്‍എസ് 1ബി എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള ഉപഗ്രഹങ്ങള്‍. ശേഷിക്കുന്നവയില്‍ ഭൂരിഭാഗവും അമേരിക്കയുടേതാണ്. 80 എണ്ണമാണ് അമേരിക്കയുടേതായിട്ടുള്ളത്. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്.
ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍കൂടി ചേര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഡിസംബര്‍ 26 ല്‍ നിന്ന് വിക്ഷേപണം ഫെബ്രുവരി 15 ലേക്ക് മാറ്റിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment